Snake Found | ഇന്‍ഡ്യ - ദക്ഷിണാഫ്രിക മത്സരത്തിനിടെ മൈതാനത്ത് 'പാമ്പ്'; കളി തടസപ്പെട്ടു; കൗതുക ദൃശ്യം കാണാം
Oct 2, 2022, 20:44 IST
ഗുവാഹതി: (www.kvartha.com) ഇന്‍ഡ്യയും ദക്ഷിണാഫ്രികയും തമ്മില്‍ ഗുവാഹതിയില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടി 20 മത്സരത്തിനിടെ ഒരു പാമ്പ് മൈതാനത്തേക്ക് കടന്നുവന്നത് കൗതുകകരമായി. ഇതോടെ മത്സരം അല്പസമയത്തേക്ക് തടസപ്പെട്ടു. ഗുവാഹതിയിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന, പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. പതറിയ തുടക്കത്തിന് ശേഷം ഇന്‍ഡ്യന്‍ ഓപണര്‍മാര്‍ പതിയെ ആവേശം കണ്ടെത്തിയതോടെ ദക്ഷിണാഫ്രികന്‍ നായകന്‍ ടെംബ ബാവുമയ്ക്ക് തിരിച്ചടിയായി.
അതിനിടെയാണ് പാമ്പിന്റെ രൂപത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥി കളിക്കളത്തിലെത്തിയത്. ഏഴ് ഓവറുകള്‍ക്ക് ശേഷം ഇന്‍ഡ്യ വികറ്റ് നഷ്ടം കൂടാതെ 68 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍. രണ്ട് ദക്ഷിണാഫ്രികന്‍ താരങ്ങള്‍ കെ എല്‍ രാഹുലിന്റെയും അംപയറുടെയും ശ്രദ്ധ ഇഴജന്തുക്കളിലേക്ക് കൊണ്ടുവന്നു, ഇതോടെ കളി താല്‍ക്കാലികമായി നിര്‍ത്തി. സ്ഥലത്തുണ്ടായിരുന്ന പാമ്പുപിടിത്തക്കാരുടെ ദ്രുതഗതിയിലുള്ള പ്രയത്നത്തിനൊടുവിലാണ് പാമ്പിനെ മൈതാനത്തിന് പുറത്തെത്തിച്ചത്.
< !- START disable copy paste -->

#Snake on the field 😳😳😲😲😲#Guwahati #INDVSA #T20I pic.twitter.com/C7OGOzFrP6
— menda (@vj_corp) October 2, 2022
Snake stops play. pic.twitter.com/FIZWcbCMUS
— Johns. (@CricCrazyJohns) October 2, 2022
You Might Also Like:
Keywords: Latest-News, National, Assam, Top-Headlines, Sports, Cricket, India, South Africa, Snake, Rohit Sharma, Video, Viral, India vs South Africa 2nd T20I, India vs South Africa, Barsapara Stadium Guwahati, Snake Found on Field During India vs South Africa 2nd T20I at Barsapara Stadium in Guwahati, Interrupts Play.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.