SWISS-TOWER 24/07/2023

Biopic | ഇന്‍ഡ്യന്‍ ക്രികറ്റ് താരത്തിന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്ന് റിപോര്‍ട്. തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടരാജന്‍ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ ശിവകാര്‍ത്തികേയന്‍ തന്നെ സംവിധാനം ചെയ്‌തേക്കുമെന്നും റിപോര്‍ടുണ്ട്.
Aster mims 04/11/2022

2020 ഡിസംബറിലായിരുന്നു ഇന്‍ഡ്യന്‍ ക്രികറ്റ് ടീമില്‍ ടി നടരാജന്‍ ബൗളറായി അറങ്ങേറിയത്. സേലം സ്വദേശിയായ നടരാജന്‍ തമിഴ്‌നാട് ക്രികറ്റ് ടീമിലെ താരമാണ്. ഇടംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറാണ്. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ താരവുമായിരുന്നു ടി നടരാജന്‍.

അതേസമയം, അനുദീപ് കെ വി സംവിധാനം ചെയ്ത 'പ്രിന്‍സ്' ആണ് ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ക്ലീന്‍ യു സര്‍ടിഫികറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിന്‍സ്' എത്തിയത്. എന്നാല്‍ ഈ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. 

Biopic | ഇന്‍ഡ്യന്‍ ക്രികറ്റ് താരത്തിന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നു


വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിന്‍സ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയായിരുന്നു നായിക. 

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ, മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന 'മാവീരനാ'യുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Keywords:  News,National,India,chennai,Entertainment,Cinema,Sports,Cricket,Player,Tamil,Latest-News,Top-Headlines, Sivakarthikeyan to play the lead role in the biopic of this Indian cricketer!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia