ഫെര്‍ഗ്യൂസന്‍ മാനേജര്‍ ഓഫ് ദ ഇയര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡുമായി പരിശീലക സ്ഥാനത്തുനിന്ന് വിരമിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗ്യൂസന് ആദരം. ഈ സീസണിലെ മാനേജര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഫെര്‍ഗ്യൂസന് ലഭിച്ചു. പ്രിമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നു തിരിച്ചു പിടിച്ച നേട്ടമാണ് ഫെര്‍ഗിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇരുപതാം തവണയാണ് മാന്‍യു ലീഗില്‍ ചാമ്പ്യന്മാരായത്.

പതിനൊന്നാം തവണയാണ് ഫെര്‍ഗിക്ക് മികച്ച പരിശീലകനുള്ള അവാര്‍ഡ് ലഭിക്കുന്നത്. കഠിനാധ്വാനങ്ങള്‍ ഫലമുണ്ടാവുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഫെര്‍ഗ്യൂസന്‍ പറഞ്ഞു. ഇത് . 26 വര്‍ഷത്തെ യുണൈറ്റഡിലെ ജീവിതത്തില്‍ ഫെര്‍ഗൂസന്‍ 38 ട്രോഫികള്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിച്ചിട്ടുണ്ട്. വെസ്റ്റ് ബ്രോംവിച്ചിനെതിരായ അവസാന മത്സരം യുണൈറ്റഡിന്റെ കുപ്പായത്തില്‍ ഫെര്‍ഗിയുടെ ആയിരത്തി അഞ്ഞൂറാം മത്സരമായിരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 895 വിജയം ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിന് സമ്മാനിച്ചു. 337 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞപ്പോള്‍ 267 മത്സരം സമനിലയിലും കലാശിച്ചു.

ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ലീഗായ ചാമ്പ്യന്‍ഷിപ്പിലെ മികച്ച മാനേജരായി കാര്‍ഡിഫ് സിറ്റിയുടെ മാല്‍കി മാകെയെയും എഫ് എ കപ്പിലെ സീസണിലെ മികച്ച മാനേജരായി ചാമ്പ്യന്മാരായ വിഗാന്‍ അത്‌ലറ്റികിന്റെ റോബര്‍ട്ടോ മാര്‍ട്ടിനെസിനെയും തെരഞ്ഞെടുത്തു.
ഫെര്‍ഗ്യൂസന്‍ മാനേജര്‍ ഓഫ് ദ ഇയര്‍മികച്ച താരമായി ടോട്ടനം ഹോര്‍ട്പറിന്റെ വെയില്‍സ് താരം ഗരെത് ബെയ്‌ലിനെ തെരഞ്ഞെടുത്തു. പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ വാന്‍ പേഴ്‌സിക്കും സുവാരസിനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഗരെത് ബെയ്ല്‍. നേരത്തെ പിഎഫ്എ യുടെ അവാര്‍ഡും മികച്ച യുവതാരത്തിനുള്ള അവാര്‍ഡും ടോട്ടനം സ്ട്രൈക്കര്‍ കരസ്ഥമാക്കിയിരുന്നു.

Key Words:  Manchester United manager, Alex Ferguson, Premier League Manager of The Year award, Premier League , League Manager Association, London, West Brom
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia