Singapore Open | സിംഗപൂര്‍ ഓപണ്‍: പിവി സിന്ധു സെമിയില്‍; സൈന നെഹ്വാളും എച് എസ് പ്രണോയും പുറത്ത്; എംആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യത്തിനും തോല്‍വി
Jul 15, 2022, 16:56 IST
സിംഗപൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ സൂപര്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു സിംഗപൂര്‍ ഓപണ്‍ സൂപര്‍ 500 ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു. അതേസമയം മറ്റ് ഇന്‍ഡ്യന്‍ താരങ്ങളായ എച് എസ് പ്രണോയിയും സൈന നെഹ്വാളും സെമി കാണാതെ പുറത്തായി. പുരുഷ ഡബിള്‍സ് ജോഡികളായ എംആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യവും ക്വാര്‍ടറില്‍ പരാജയപ്പെട്ടു.
ചൈനയുടെ ഹാന്‍ യുവയെ 17-21, 21-11, 21-19 എന്ന സ്‌കോറിന് തോല്‍പിച്ചാണ് പിവി സിന്ധു ടൂര്‍ണമെന്റിലെ ഏക ഇന്‍ഡ്യന്‍ പ്രതീക്ഷയായി സെമിയില്‍ കടന്നത്. ഈ ചൈനീസ് എതിരാളിക്കെതിരെ സിന്ധുവിന്റെ റെകോര്‍ഡ് ഇപ്പോള്‍ 3-0 ആയി മാറി. മെയില്‍ നടന്ന തായ്ലന്‍ഡ് ഓപണിന് ശേഷം ആദ്യമായാണ് സിന്ധു സെമിയിലെത്തുന്നത്. സിന്ധുവിന് ഇനി സെമിയില്‍ ജാപനീസ് സൈന കവകാമിയാണ് എതിരാളി.
ക്വാര്‍ടര്‍ ഫൈനല്‍ മത്സരത്തില്‍ ജപാന്റെ കൊടൈ നരോക്കയ്ക്കെതിരെ 21-12, 14-21, 18-21 എന്ന സ്‌കോറിനാണ് പ്രണോയ് പരാജയപ്പെട്ടത്. പുരുഷ ഡബിള്‍സ് വിഭാഗം 21-10, 18-21, 17-21 എന്ന സ്‌കോറിനാണ് ഇന്‍ഡോനേഷ്യന്‍ ജോഡികളായ മുഹമ്മദ് അഹ്സന്‍-ഹെന്ദ്ര സെറ്റിയവാന്‍ സഖ്യത്തോട് കീഴടങ്ങിയത്. സൈന നെഹ്വാള്‍ 13-21, 21-15, 20-22 എന്ന സ്‌കോറിനാണ് ജപാന്റെ അയാ ഒഹോറിയോട് പരാജയപ്പെട്ടത്.

Keywords: Latest-News, Top-Headlines, World, Singapore-Open, PV Sindhu, Sports, Badminton, Badminton Championship, Indian Team, Singapore Open 2022, Singapore Open: PV Sindhu Beats Han To Enter Into Semis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.