ICC Rankings | ശുഭ്‌മാൻ ഗിൽ ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി; ആദ്യം 10ൽ 4 ഇന്ത്യൻ താരങ്ങൾ


● ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് മുന്നിലെത്തിച്ചത്.
● ബാബർ അസമിനെ പിന്തള്ളിയാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തിയത്.
● ബൗളിംഗ് റാങ്കിംഗിൽ മഹീഷ് തീക്ഷണ ഒന്നാം സ്ഥാനത്താണ്.
ന്യൂഡൽഹി: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുവ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗിൽ തകർപ്പൻ നേട്ടത്തിൽ. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഗിൽ, ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. പാകിസ്ഥാൻ്റെ സൂപ്പർ താരം ബാബർ അസമിനെയാണ് ഗിൽ പിന്നിലാക്കിയത്. ഈ നേട്ടം ചാമ്പ്യൻസ് ട്രോഫി 2025-ന് മുന്നോടിയായി ഗില്ലിന് വലിയ ആത്മവിശ്വാസം നൽകും.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഗിൽ തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്തു. നാഗ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ 87 റൺസും, കട്ടക്കിൽ നടന്ന രണ്ടാം മത്സരത്തിൽ 60 റൺസും അഹമ്മദാബാദിൽ നടന്ന അവസാന മത്സരത്തിൽ 112 റൺസും നേടി. ഈ പ്രകടനമാണ് ഗില്ലിനെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. പരമ്പരയിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും ഗില്ലിനായിരുന്നു. ഇത് രണ്ടാം തവണയാണ് താരം ഗിൽ ഒന്നാം റാങ്കിൽ എത്തുന്നത്.
പുതിയ റാങ്കിംഗ് പ്രകാരം ഗില്ലിന് 796 പോയിന്റാണുള്ളത്. ബാബർ അസമിന് 773 പോയിന്റാണുള്ളത്. ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ശ്രേയസ് അയ്യർ റാങ്കിംഗിൽ ഒൻപതാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തും വിരാട് കോഹ്‌ലി ആറാം സ്ഥാനത്തുമാണ്. ഇതോടെ നാല് ഇന്ത്യൻ താരങ്ങൾ ആദ്യ പത്തിൽ ഇടം നേടി.
പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 15-ാം സ്ഥാനത്തേക്ക് ഉയർന്നു. സൽമാൻ ആഘ 48-ാം സ്ഥാനത്തേക്ക് എത്തി. ബൗളിംഗ് റാങ്കിംഗിൽ അഫ്ഗാനിസ്ഥാൻ്റെ റാഷിദ് ഖാനെ പിന്തള്ളി ശ്രീലങ്കൻ താരം മഹീഷ് തീക്ഷണ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Shubman Gill has topped the ICC ODI rankings after stellar performances against England. Four Indian players now feature in the top 10.
#ShubmanGill, #ICCRankings, #IndiaCricket, #ODIRankings, #CricketNews, #BabarAzam