Shubman Gill | ഏകദിന ലോകകപിനൊരുങ്ങുന്ന ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന് വന്‍ തിരിച്ചടി; ശുഭ്മന്‍ ഗില്ലിന് ഡെങ്കിപ്പനി, ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചേക്കില്ല
Oct 6, 2023, 14:37 IST
ചെന്നൈ: (KVARTHA) ഏകദിന ലോകകപിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന് വന്‍ തിരിച്ചടി. ഓപണര്‍ ശുഭ്മന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ കന്നിയങ്കത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഗില്‍ കളിച്ചേക്കില്ലെന്നാണ് റിപോര്‍ട്.
ചെന്നൈയില്‍ എത്തിയത് മുതലാണ് ശുഭ്മാന് പനി അനുഭവപ്പെടാന്‍ തുടങ്ങിയത്. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഗില്‍ ചികിത്സയിലാണ്. താരത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തും.
ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്‍ഡ്യ - ഓസ്ട്രേലിയ ആദ്യ മത്സരം.ഓപണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ഇഷാന്‍ കിഷന്‍ ഇറങ്ങാനാണ് സാധ്യത. മികച്ച ഫോമിലുള്ള ഗില്‍, വ്യാഴാഴ്ച ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു.
ശുഭ്മന്‍ ഗില്‍ ഈ വര്‍ഷം ആദ്യം ന്യൂസീലന്‍ഡിനെതിരെ ഡബിള്‍ സെഞ്ചറി നേടിയിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വച്ചതോടെ താരം ടീമില്‍ ഇടം ഉറപ്പിച്ചു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ 890 റണ്‍സുമായി റണ്‍വേട്ടയില്‍ താരം മുന്നിലെത്തിയിരുന്നു.
302 റണ്‍സുമായി ശ്രീലങ്കയില്‍ നടന്ന ഏഷ്യാകപിലും താരം തിളങ്ങി. 104, 74, 27, 121, 19, 58, 67 എന്നിങ്ങനെയാണ് താരത്തിന്റെ അവസാന ഇനിങ്‌സുകളിലെ സ്‌കോറുകള്‍. ഇഷാന്‍ കിഷന്‍ ഇറങ്ങിയില്ലെങ്കില്‍, കെ എല്‍ രാഹുലിനെ ഓപണിങ്ങില്‍ ഇറക്കുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്.
ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരുക്ക് ഭേദമായ ശേഷമാണ് ലോകകപിനായി ടീമില്‍ ചേര്‍ന്നത്. ഏഷ്യാകപിനിടെ അക്ഷര്‍ പട്ടേലിന് പരുക്കേറ്റതോടെ, വെറ്ററന്‍ സ്പിനര്‍ ആര്‍ അശ്വിനെ ഇന്‍ഡ്യ ലോകകപ് ടീമില്‍ ഉള്‍പെടുത്തി.
Keywords: News, National, National-News, Sports, Sports-News, Shubman Gill, Test Positive, Dengue, Doubtful, India, Australia, ICC ODI World Cup, MA Chidambaram Stadium, Chennai, Shubman Gill tests positive for dengue, doubtful for India's opener against Australia: Report.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.