Shubman Gill | നടി രശ്മിക മന്ദാനയോട് 'ക്രഷ്' ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; 'തനിക്ക് ഒന്നും അറിയില്ലെന്നും' ക്രികറ്റ് താരം ശുഭ്മന്‍ ഗില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിനില്‍ക്കുന്ന നടി രശ്മിക മന്ദാനയോടു 'ക്രഷ്' ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കയാണ് ഇന്‍ഡ്യന്‍ ക്രികറ്റ് താരം ശുഭ്മന്‍ ഗില്‍. ഏതു മാധ്യമവുമായി സംസാരിച്ചപ്പോഴാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും, സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും താരം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലടക്കം നടി രശ്മിക മന്ദാനയോട് ക്രഷ് ഉണ്ടെന്ന് ഗില്‍ വെളിപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ പറയുന്നത്.

Aster mims 04/11/2022
Shubman Gill | നടി രശ്മിക മന്ദാനയോട് 'ക്രഷ്' ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; 'തനിക്ക് ഒന്നും അറിയില്ലെന്നും' ക്രികറ്റ് താരം ശുഭ്മന്‍ ഗില്‍

നേരത്തേ ക്രികറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കറുടെ മകള്‍ സാറ തെന്‍ഡുല്‍കറുമായി ശുഭ്മന്‍ ഗില്‍ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലുള്ള തയാറെടുപ്പിലാണ് ഗില്‍ ഇപ്പോള്‍.

വ്യാഴാഴ്ച അഹ് മദാബാദിലാണ് നാലാം ടെസ്റ്റ്. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഓപണര്‍ കെഎല്‍ രാഹുലിനെ പുറത്തിരുത്തിയാണ് മൂന്നാം ടെസ്റ്റില്‍ ബിസിസിഐ ഗിലിന് അവസരം നല്‍കിയത്. ഓപണറായ ഗില്‍ ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു റണ്‍സുമാണു നേടിയത്. നാലാം ടെസ്റ്റിലും താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Keywords:  Shubman Gill rubbishes reports of him having crush on Rashmika Mandanna. Says ‘I myself don’t know’, Mumbai, News, Cricket, Sports, Social-Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia