Shreyas Iyer | കടുത്ത പുറം വേദന: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഒന്നാം ഇനിങ്‌സില്‍ ബാറ്റ് ചെയ്യാനാകാതെ ശ്രേയസ്; സ്‌കാനിങ്ങിന് വിധേയനാക്കി

 



അഹ് മദാബാദ്: (www.kvartha.com) ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ യുവതാരം ശ്രേയസ് അയ്യര്‍ ദേശീയ ക്രികറ്റ് അകാഡമിയിലെ ചികിത്സയ്ക്ക് ശേഷമാണ് രാജ്യാന്തര ക്രികറ്റിലേക്ക് മടങ്ങിയെത്തിയത്. ഡെല്‍ഹി, ഇന്‍ഡോര്‍ ടെസ്റ്റുകളില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ പുറം വേദനയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഒന്നാം ഇനിങ്‌സില്‍ ശ്രേയസ് അയ്യര്‍ക്ക് ബാറ്റ് ചെയ്യാനായില്ല. മൂന്നാം ദിവസത്തെ കളിക്കുശേഷം കടുത്ത പുറംവേദന അനുഭവപ്പെട്ടതോടെ താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. 

നാലാം ദിനം ശ്രേയസ് ബാറ്റിങ്ങിന് ഇറങ്ങിയില്ല. രണ്ടാം ഇനിങ്‌സില്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യുമോയെന്ന കാര്യവും വ്യക്തമല്ല.  ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരം കളിക്കുമോയെന്ന കാര്യവും സംശയമാണ്. 

Shreyas Iyer | കടുത്ത പുറം വേദന: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഒന്നാം ഇനിങ്‌സില്‍ ബാറ്റ് ചെയ്യാനാകാതെ ശ്രേയസ്; സ്‌കാനിങ്ങിന് വിധേയനാക്കി


അതേസമയം അവസാന ടെസ്റ്റിന്റെ ആദ്യ ഇനിങ്‌സില്‍ ഇന്‍ഡ്യ 91 റണ്‍സിന്റെ ലീഡ് നേടി. 571 റണ്‍സാണ് ഒന്നാം ഇനിങ്‌സില്‍ ഇന്‍ഡ്യ നേടിയത്. നാലാം ദിനം ബാറ്റിങ്ങില്‍ തിളങ്ങിയ വിരാട് കോലി കരിയറിലെ 75-ാം സെഞ്ചറി നേടി. 364 പന്തുകള്‍ നേരിട്ട താരം 186 റണ്‍സുമായാണ് മടങ്ങിയത്. അക്‌സര്‍ പട്ടേല്‍ (113 പന്തില്‍ 79) അര്‍ധ സെഞ്ചറി നേടി.

Keywords:  News, World, international, Ahmedabad, Sports, Player, Cricket, Cricket Test, Top-Headlines, Latest-News, Injured, Health, Shreyas Iyer doubtful for Australia ODIs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia