സുശാന്ത് സിംഗിന്റെ മരണത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകവും; അനുശോചനവുമായി സച്ചിന്‍, കോഹ്ലി, സുരേഷ് റെയ്‌ന

 


ADVERTISEMENT

മുംബൈ: (www.kvartha.com 14.06.2020) സുശാന്ത് സിംഗിന്റെ മരണത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകവും. ധോണിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സുശാന്തിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് വെറുതെയല്ല. അനുശോചനവുമായി സച്ചിന്‍, കോഹ്ലി, സുരേഷ് റെയ്‌ന, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഇര്‍ഫാന്‍ പഠാന്‍, കിരണ്‍ മോറെ, ആകാശ് ചോപ്ര, രവി ശാസ്ത്രി, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷ ഭോഗ്‌ലെ, അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിങ് അനില്‍ കുംബ്ലെ, ശുഐബ് മാലിക്ക്, മുഹമ്മദ് കൈഫ്, ആര്‍ പി സിങ്, വാഷിങ്ടണ്‍ സുന്ദര്‍, കമ്രാന്‍ അക്മല്‍ തുടങ്ങിയവരെല്ലാം സുശാന്തിന്റെ മരണത്തില്‍ ഞെട്ടല്‍ അറിയിച്ചും നിത്യശാന്തി നേര്‍ന്നും രംഗത്തെത്തിയിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് ഇവര്‍ അനുശോചനം അറിയിച്ചത്. ഞായറാഴ്ചയാണ് ബാന്ദ്രയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ആറുമാസമായി സുശാന്ത് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സുശാന്ത് സിംഗിന്റെ മരണത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകവും; അനുശോചനവുമായി സച്ചിന്‍, കോഹ്ലി, സുരേഷ് റെയ്‌ന

2020 ശരിക്കും ഒരു ദുരന്തമാണ്. കൊറോണ വൈറസ് ദിനംപ്രതി ഇന്ത്യയിലുടനീളം നൂറുകണക്കിന് മരണങ്ങള്‍ക്ക് കാരണമാകുമ്പോള്‍, ബോളിവുഡ് നടന്മാരായ ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍, ഇപ്പോള്‍ സുശാന്ത് സിംഗ് രജ്പുത് എന്നിവരുടെ നിര്യാണത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ജീവചരിത്രത്തില്‍ അഭിനയിച്ച സുശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ സച്ചിന്‍, വിരാട് കോഹ്ലി,റെയ്‌ന എന്നിവരെയും അമ്പരപ്പിച്ചു.

'സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. വളരെ ചെറുപ്പവും കഴിവുറ്റ നടനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,' സച്ചിന്‍ ട്വീറ്റ് ചെയ്തു.

കോഹ്ലിയുടെ ട്വീറ്റ് ഇങ്ങനെയാണ്;

സുശാന്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ദുഖം താങ്ങാനുള്ള ശക്തി ദൈവം കൊടുക്കട്ടെ.

'സുശാന്ത് സിങ് രജ്പുത്തിന് സംഭവിച്ചതറിഞ്ഞതിന്റെ ഞെട്ടലിലാണ് ഞാന്‍. മഹിയുടെ (മഹേന്ദ്രസിങ് ധോണി) ബയോപിക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സമയം ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച വ്യക്തിയാണ്. സുമുഖനും സുസ്‌മേരവദനനുമായ ഒരു നടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഓം ശാന്തി'.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവാര്‍ത്ത ക്രിക്കറ്റ് ലോകത്തുണ്ടാക്കിയ ഞെട്ടല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ഈ വാക്കുകളിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം അഭ്രപാളിയില്‍ പുനര്‍സൃഷ്ടിച്ചപ്പോള്‍ ധോണിയായി അഭിനയിച്ച, അല്ല ജീവിച്ച നടനാണ് സുശാന്ത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത 'എം എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തിയത്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഒരുപോലെ ആരാധിക്കുന്ന മഹേന്ദ്രസിങ് ധോണിയുടെ ജീവിതം അഭ്രപാളിയില്‍ പുനഃരാവിഷ്‌കരിക്കുമ്പോള്‍ അതിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ധോണിയുടെ വേഷം അഭിനയിക്കുന്നതു തന്നെയായിരുന്നു. ധോണിയുടെ വേഷത്തിനായി തിരഞ്ഞെടുത്തതു മുതല്‍ കഠിനാധ്വാനത്തിലായിരുന്നു സുശാന്ത്. ഊണിലും ഉറക്കത്തിലുമെല്ലാം ധോണിയാകാനായി ശ്രമം. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയ്ക്കു കീഴില്‍ ഒരു വര്‍ഷത്തോളം നീണ്ട കഠിന പരിശീലനം. അത് വെറുതെയായില്ലെന്ന് എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറി കണ്ടവര്‍ക്കറിയാം.

മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ മുതല്‍ ചര്‍ച്ച അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റര്‍ ഷോട്ടുകളെക്കുറിച്ചായിരുന്നു. ഓഫിലോ മിഡില്‍ സ്റ്റംപിലോ വരുന്ന പന്ത് ചെറിയ ബാക് ലിഫ്റ്റെടുത്ത് മിഡ് ഓണ്‍ ഭാഗത്തേക്ക് കോരിയെറിഞ്ഞ് ഹെലിക്കോപ്റ്റര്‍ പോലെ ബാറ്റിന്റെ ചലനം നിയന്ത്രിക്കുന്ന ഷോട്ട് ധോണിയുടെ ട്രേഡ് മാര്‍ക്കാണ്. ഫോമിന്റെ പാരമ്യത്തില്‍ ഹെലിക്കോപ്റ്ററിലേറി സിക്സറുകള്‍ മാത്രം വരുന്നു. ധോണിയുടെ ഹെലിക്കോപ്റ്റര്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയില്ലെന്നു കരുതിയവരെയെല്ലാം ഒരുപോലെ ഞെട്ടിച്ചാണ് എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറിയുടെ ട്രെയ്ലര്‍ പുറത്തുവന്നത്. ധോണിയെങ്ങനെ ഹെലിക്കോപ്റ്റര്‍ ഷോട്ട് അടിച്ചുവോ അതേപടി പകര്‍ത്തുകയായിരുന്നു സുശാന്ത്.

ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്റെ വേഷം ചെയ്യാന്‍ സുശാന്ത് എടുത്ത കഠിനാധ്വാനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇത്. ധോണി ക്രീസിലേക്ക് ഇറങ്ങുന്ന പിന്നില്‍ നിന്നുള്ളൊരു ഷോട്ടുണ്ട് ട്രെയ്ലറില്‍. തനി ധോണി തന്നെ. ട്രെയ്ലര്‍ കണ്ട ധോണി തന്നെ ഞെട്ടിപ്പോയി. തന്നെ മുഴുവനായി പകര്‍ത്തിക്കളഞ്ഞെന്നാണ് ഇന്ത്യന്‍ ഏകദിന നായകന്‍ പ്രശംസിച്ചത്. സിനിമ റിലീസ് ആയതോടെ കൂടുതല്‍ വ്യക്തത വന്നു. ഷോട്ട് മാത്രമല്ല, ധോണിയുടെ നില്‍പ്പും നടപ്പും മാനറിസങ്ങളുമെല്ലാം കൃത്യം.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് 11 മാസം മുന്‍പേ തുടങ്ങിയതാണ് ധോണിയാകാനുള്ള സുശാന്തിന്റെ തയാറെടുപ്പുകള്‍. 'ഞാന്‍ ധോണിയായി അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ധോണിയാകുകയായിരുന്നു'- സുശാന്ത് പറയുന്നു. 'ധോണിയെന്ന കഥാപാത്രം ബുദ്ധിമുട്ടായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ മാനറിസങ്ങളിലേക്കെത്താന്‍ കുറെ ശ്രമിക്കേണ്ടി വന്നു. പരിശീലനം തുടങ്ങിയ ആദ്യ ദിനത്തിലെ അവസാനത്തോടെ ഹെലിക്കോപ്റ്റര്‍ ഷോട്ട് ഏകദേശം ശരിയായി. പക്ഷേ ഉടന്‍ വിവരമറിഞ്ഞു. കൈയ്ക്കു വേദന പറ്റി രണ്ടാഴ്ച പിന്നെ വിശ്രമമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മനോഹരമായി ഹെലിക്കോപ്റ്റര്‍ ഷോട്ട് കളിക്കും' അന്ന് സുശാന്ത് പറഞ്ഞു.

Keywords:  Shocked Virat Kohli, Sachin Tendulkar react as Sushant Singh Rajput commits suicide, Mumbai, News, Actor, Suicide, Bollywood, Cricket, Sports, Cinema, Sachin Tendulker, Virat Kohli, National, Cinema.












Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia