മെസ്സി കരയുന്നത് തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു; ക്രിസ്റ്റിയാനോ റൊണാള്‍ഡോ

 


ADVERTISEMENT

പാരീസ്: (www.kvartha.com 01.07.2016) ലോക ഫുട്‌ബോള്‍ പ്രേമികള്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ വിരമിക്കലില്‍ ദുഃഖിക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളെ പോലെ സൂപ്പര്‍ താരങ്ങളും ആ വിടവാങ്ങലില്‍ ദുഃഖിതരാണ്.

മെസ്സിയുമായി കളിക്കളത്തില്‍ ഏറെ കൊമ്പുകോര്‍ക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോക്കും മെസ്സിയുടെ വിടവാങ്ങല്‍ താങ്ങാനായില്ല. ഒരു പെനാല്‍റ്റി പാഴാക്കിയത് കാരണം ഒരാള്‍ മോശം കളിക്കാരനാകുന്നില്ല.

മെസ്സി കരയുന്നത് തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു; ക്രിസ്റ്റിയാനോ റൊണാള്‍ഡോഅര്‍ജന്റീനക്കാര്‍ ആഗ്രഹിക്കുന്നത് പോലെ അര്‍ജന്റീന ടീമില്‍ ലയണല്‍ മെസി തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷ. മെസി എന്ന താരം ഒരിക്കലും തോറ്റ് മടങ്ങേണ്ട ആളോ രണ്ടാമനാകേണ്ട ആളോ അല്ലെന്നും മെസിയെടുത്ത കടുത്ത തീരുമാനം ആരാധകര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. മെസി കരയുന്നത് തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞുവെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.


Keywords: Paris, Cristiano Ronaldo, Leonal Messi, Football, Football Player, Resigned, Argentina, Barcelona, Sports.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia