ടി20 ലോകകപ്: ഫൈനലിൽ പാകിസ്ഥാൻ ഇൻഡ്യയെ തോൽപ്പിച്ച് വിജയികളാവും, പ്രവചിച്ച് അക്തർ
Jul 23, 2021, 16:43 IST
കറാച്ചി: (www.kvartha.com 23.07.2021) ടി20 ലോകകപിലെ ഫൈനൽ മത്സരവും വിജയികളെയും പ്രവചിച്ച് മുൻ പാക് തരാം ശൊയൈബ് അക്തർ. ഈ വർഷം നടക്കുന്ന ടി20 ലോകകപിൽ ഇൻഡ്യ-പാകിസ്ഥാൻ ഫൈനൽ നടക്കുമെന്നും ഫൈനലിൽ പാകിസ്ഥാൻ കിരീടം ചൂടുമെന്നുമാണ് താരത്തിന്റെ പ്രവവചനം.
ഏകദിന, ടി20 ലോകകപുകളിലായി 11 തവണ പാകിസ്ഥനും ഇൻഡ്യയും മുഖാമുഖം വന്നിട്ടുണ്ട്. അതിൽ ഒരിക്കൽ പോലും പാക് ടീമിന് ഇൻഡ്യയെ തോൽപ്പിക്കാൻ ആയിട്ടില്ല. ആരാധകർ ഏറ്റവും ആവേശത്തോടെ കാണുന്ന മത്സരമാണ് ഇന്ത്യ-പാക് മത്സരം. ഈ വരുന്ന ടി20 ലോകകപിൽ ഗ്രൂപ് മത്സരത്തിൽ തന്നെ ഇൻഡ്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. ആദ്യ ടി20 ലോകകപിന്റെ ഫൈനലിൽ പാകിസ്ഥാനെ കീഴടക്കിയാണ് ഇൻഡ്യ കിരീടത്തിൽ മുത്തമിട്ടത് .

അക്തറിന്റെ വാക്കുകൾ ഇങ്ങനെ: എനിക്ക് തോന്നുന്നത് ഈ വരുന്ന ടി20 ലോകകപ് ഫൈനലിൽ പാകിസ്ഥാൻ ഇൻഡ്യയെ നേരിടും. ഫൈനലിൽ പാകിസ്ഥാൻ കിരീടം ചൂടും. അതുപോലെതന്നെ യുഏഇയിലെ സാഹചര്യങ്ങൾ ഇരുടീമുകൾക്കും അനുകൂലമാണ്.
ഇൻഡ്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ് കോവിഡ് സാഹചര്യത്തിൽ യുഎഇയിലേക്ക് മാറ്റിയിരുന്നു. ഒക്ടോബർ 17 മുതൽ നവംബർ 14വരെയാണ് ടി20 ലോകകപ്. ഇൻഡ്യയും പാകിസ്ഥാനും അവസാനമായി കളിച്ചത് 2019ലെ ഏകദിന ലോകകപിലാണ്. അന്ന് ഇൻഡ്യക്ക് ഒപ്പമായിരുന്നു ജയം. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇൻഡ്യയെ തോൽപ്പിച്ച് കിരീടം നേടിയതാണ് പാക് ടീമിന് എടുത്തുപറയാനുള്ള നേട്ടം.
Keywords: News, World, Pakistan, India, Sports, Cricket, World Cup, Indian Team, Shoaib Akhtar, T20 World Cup, Victory, Shoaib Akhtar Predicts Pakistan Victory Against India in T20 World Cup.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.