ഇന്ത്യന്‍ ടീമിന് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് ധവാന്‍ ടെസ്റ്റില്‍ നിന്നും പിന്‍മാറി

 


കൊളംബോ: (www.kvartha.com 18.08.2015) ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. ശ്രീലങ്കയുമായുള്ള ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ബാറ്റിങ്ങിന് ആശ്വാസം പകര്‍ന്ന ഓപണര്‍ ശിഖര്‍ ധവാന്‍ പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് പിന്‍മാറിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

വലതുകൈയില്‍ പൊട്ടലേറ്റ ധവാന്‍ തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകളിലും കളിക്കില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ സമ്മാനം നല്‍കണമെന്ന ഉദ്ദേശത്തോടെ ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനത്തില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ അടിപതറുകയായിരുന്നു. ഈ ടെസ്റ്റിനിടെയാണ് ധവാന് പരിക്കേറ്റത്.

ലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഫീല്‍ഡിലിറങ്ങിയില്ലെങ്കിലും മുറിവുമായി രണ്ടാം ഇന്നിങ്‌സില്‍
ബാറ്റിങ്ങിനിറങ്ങിയ താരം നന്നേ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൈയില്‍ ചെറിയ പൊട്ടലുള്ളതായി കണ്ടെത്തിയത്. പരിക്കില്‍നിന്ന് മോചിതനാകാന്‍ നാലു മുതല്‍ ആറാഴ്ചവരെയെങ്കിലും വിശ്രമം വേണ്ടിവരും. മികച്ച ഫോമിലുള്ള ശിഖറിനെയും നഷ്ടമായതോടെ ലങ്കയില്‍ ഇന്ത്യന്‍ ടീം പരുങ്ങലിലായിരിക്കയാണ്.

ഫോമിലുള്ള മറ്റൊരു ഓപണറായ മുരളി വിജയിക്ക് പരിക്കുകാരണം ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരമിറങ്ങിയ ലോകേഷ് രാഹുലിന്  രണ്ട് ഇന്നിങ്‌സുകളിലും തിളങ്ങാന്‍ കഴിഞ്ഞില്ല. ശിഖര്‍ പരമ്പരക്ക് പുറത്തായെങ്കിലും പകരം ആരെയും ടീമില്‍ എടുത്തിട്ടില്ല. ഈമാസം 20ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ മുരളി വിജയിക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ ടീമിന് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് ധവാന്‍ ടെസ്റ്റില്‍ നിന്നും പിന്‍മാറി

Also Read:
പിതാവ് പീഡിപ്പിച്ചത് ഇരട്ടപെണ്‍കുട്ടികളില്‍ ഒരാളെ; ഭാര്യയുടെ താമസം കാമുകനൊപ്പം
Keywords:  Shikhar Dhawan ruled out of Sri Lanka Test series, Injured, Treatment, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia