തിരുവനന്തപുരം: മുഹമ്മദ് ഷെര്‍ഷാദും എ.പി ഷില്‍ഡയും സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗതയേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്റര്‍ മത്സരത്തില്‍ ഒന്നാമതെത്തിയാണ് ഷെര്‍ഷാദും ഷില്‍ഡയും വേഗതയേറിയ താരങ്ങളായത്. 107 പോയിന്റുമായി രണ്ടാം ദിനവും പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുളള എറണാകുളത്തിന് 77 പോയിന്റാണുളളത്.
മുഹമ്മദ് ഷെര്‍ഷാദ് പാലക്കാട് കെ.എച്ച്.എസ് കുമരംപുത്തൂരിലെ വിദ്യാര്‍ത്ഥിയാണ്. ആലപ്പുഴ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയാണ് ഷില്‍ഡ. ഷില്‍ഡയുടെ സഹോദരി ഷില്‍ബി മൂന്നാം സ്ഥാനത്തെത്തി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ വിദ്യാര്‍ത്ഥി് ആനന്ദരാജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ ഷഹര്‍ബാന സിദ്ദിഖും സ്വര്‍ണം നേടി. 400 മീറ്ററിലും സ്വര്‍ണ്ണം നേടിയ ഷഹര്‍ബാന ഡബിള്‍ തികച്ചു. പൂവമ്പായി എ.എം.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളത്തിന്റെ മുഹമ്മദ് ഷഹിനൂറും പെണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ കെ.സ്‌നേഹയും ഒന്നാമതെത്തി. മീറ്റില്‍ സ്‌നേഹയും ഡബിള്‍ തികച്ചു. കഴിഞ്ഞ ദിവസം സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്‌നേഹ റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്.
Key Words: Shershad , Shilda, Fastest, Kerala state athletic Meet, Thiruvananthapuram, Palakkad, Leads, Junior, Boys, Girls, Gold Medal, University stadium,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.