ഇനി ഷൈജു ദാമോദരന്റെ അങ്കം ബ്രസീലും സ്‌പെയിനും ജര്‍മനിയും കളിക്കുന്ന ഫിഫ ലോകകപ്പ് വേദിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 02.08.2017)   ഐഎസ്എല്‍ കമന്ററിയിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസിലിടം നേടിയ ഷൈജു ദാമോദരന്‍ ഇനി ബ്രസീലും സ്‌പെയിനും ജര്‍മനിയും കളിക്കുന്ന ഫിഫ ലോകകപ്പ് വേദിയിലെ നിറസാന്നിദ്ധ്യം. ഒക്ടോബറില്‍ നടക്കുന്ന ഫിഫാ അണ്ടര്‍ 17 ലോകകപ്പിനാണ് ഷൈജു ദാമോദരന്‍ ഒരുങ്ങുന്നത്. ഇത്തവണ കമന്റേറ്ററായല്ല, പുതിയ പദവി തന്നെയാണ് ഷൈജുവിനെ തേടിയെത്തിയിരിക്കുന്നത്.

പ്രധാന ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയുടെ വെന്യൂ മീഡിയ ഓഫീസര്‍ ചുമതലയിലാണ് ഷൈജു ദാമോദരന്‍ എത്തുന്നത്. ഷൈജു ചുമതലയില്‍ പ്രവേശിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷൈജു തന്നെയാണ് ഈ വാര്‍ത്ത പങ്കു വെച്ചത്.

ഇനി ഷൈജു ദാമോദരന്റെ അങ്കം ബ്രസീലും സ്‌പെയിനും ജര്‍മനിയും കളിക്കുന്ന ഫിഫ ലോകകപ്പ് വേദിയില്‍

ഷൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാമാങ്കത്തിനൊപ്പം... ഒക്ടോബറില്‍ നടക്കുന്ന ഫിഫാ അണ്ടര്‍ 17 ലോകകപ്പിന്റെ കൊച്ചി വെന്യൂ മീഡിയ ഓഫീസര്‍ ചുമതലയില്‍ പ്രവേശിച്ചു. ലോക ഫുട്‌ബോള്‍ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവസരം ഇതാദ്യമാണ്. ബ്രസീലും സ്‌പെയിനും ജര്‍മനിയുമൊക്കെ
കളിക്കാനെത്തുന്നതിനാല്‍ കൊച്ചിയാണ് ഇക്കുറി അണ്ടര്‍ 17 ലോകകപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

അതിനാല്‍ തന്നെ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. എല്ലാവരുടെയും സ്‌നേഹസഹകരണങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു. ഇന്നലെ 31.07.17 ല്‍ കൊച്ചി സ്‌റ്റേഡിയത്തില്‍ ലോകകപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മാധ്യമ ശില്‍പ്പശാലയില്‍ സംസാരിക്കുന്നതാണ് ചിത്രം. ഫോട്ടോയ്ക്കുള്ള കടപ്പാട് പ്രിയ സ്‌നേഹിതന്‍ എ എസ് സതീഷിന്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; Kerala, Kochi, Sports, Football, Fifa, World Cup, Under-17 World Cup, Commentator, Venue Media Officer, Shyju damodharan,  Shaiju Damdaran appointed as venue media officer of Kochi Jawahar Lal Nehru Stadium.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia