ഹെറാത്തിനു മുന്നില്‍ ഇന്ത്യ വീണു

 


ഗോള്‍: (www.kvartha.com 15.08.2015) ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം. ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 63 റണ്‍സിന്റെ വിജയവുമായി ലങ്ക പരമ്പരയില്‍ 10ന് മുന്നിലെത്തി. 176 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ കനത്ത ബാറ്റിംഗ് തകര്‍ച്ചയായിരുന്നു.

ഇഷാന്ത് ശര്‍മ(10), രോഹിത് ശര്‍മ(4), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(3), ശീഖര്‍ ധവാന്‍(28), വൃദ്ധിമാന്‍ സാഹ(2), ഹര്‍ഭജന്‍ സിംഗ്(1) എന്നിവരുടെ വിക്കറ്റുകളാണ്  ഇന്ത്യക്ക് നഷ്ടമായി.  ഇഷാന്തിനെ ഹെറാത്ത് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രോഹിത്തിനെ ഹെറാത്ത് ക്ലീന്‍ ബൗള്‍ഡാക്കി.

മൂന്നു റണ്‍സെടുത്ത കൊഹ്‌ലി കൗശലിന്റെ പന്തില്‍ സില്‍വയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ധവാന്‍ കൗശലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ സാഹയെ ഹെറാത്തിന്റെ പന്തില്‍ ചണ്ഡിമല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഹര്‍ഭജനെ ഹെറാത്ത് സില്‍വയുടെ കൈകളിലെത്തിച്ചു. 18 റണ്ണുമായി അജിങ്ക്യാ രഹാനെയും മൂന്ന് റണ്ണോടെ അശ്വിനും ക്രീസില്‍ വിജയത്തിനായി പൊരുതിയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

ഒടുവില്‍ 112 റണ്‍സിന്  ശ്രീലങ്കന്‍ സ്പിന്നര്‍മാരായ രങ്കണ ഹെറാത്തും തരിന്ദു കൗശലും ചേര്‍ന്നൊരുക്കിയ സ്പിന്‍ കെണിയില്‍ അമിതപ്രതിരോധത്തിലൂന്നിയ ഇന്ത്യ പിടഞ്ഞുവീണു. സ്‌കോര്‍: ശ്രീലങ്ക 183, 367, ഇന്ത്യ 375, 112. രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി ലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചണ്ഡിമലാണ് കളിയിലെ കേമന്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia