ഡെവിള്‍സിനെ മഹേല നയിക്കും

 


ഡെവിള്‍സിനെ മഹേല നയിക്കും
ന്യൂഡല്‍ഹി:  ചാംപ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിനുളള ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനെ ശ്രീലങ്കന്‍താരം മഹേല ജയവര്‍ധനെ നയിക്കും. വീരേന്ദര്‍ സെവാഗിന് പകരമാണ് മഹേലയെ നായകനാക്കിയത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം തന്നില്‍ നിന്ന് ഒഴിവാക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് മഹേലയെ നായകനാക്കിയതെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

അഞ്ച് ഐപിഎല്‍ സീസണുകളില്‍ നാലിലും സെവാഗായിരുന്നു ഡെവിള്‍സിനെ നയിച്ചത്. ഒരു സീസണില്‍ മാത്രം ഗൗതം ഗംഭീര്‍ ഡെവിള്‍സിനെ നയിച്ചു. കൊച്ചി ടസ്‌കേഴ്‌സ് കേരളയില്‍ നിന്നാണ് മഹേല ഡെവിള്‍സിലെത്തിയത്. അടുത്തമാസമാണ് ചാംപ്യന്‍സ് ലീഗ്.

SUMMARY: 
Virender Sehwag on Friday stepped down from captaincy of the Delhi Daredevils and Mahela Jayawardene will now lead the team in the Champions League Twenty20 beginning October 9 in South Africa.

Key words: Tags: Virender Sehwag, Varun Aaron, Mumbai Indians, Morne Morkel, Mahela Jayawardene, Kolkata Knight Riders, Kevin Pietersen, Irfan Pathan, Delhi Daredevils, David Warner, Chennai Super Kings
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia