സുമിത് മാലികിന് പിന്നാലെ ഇന്ത്യന്‍ വനിത ഗുസ്തിതാരം സീമ ബിസ്‌ലക്ക് ടോകിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത

 


ADVERTISEMENT


സോഫിയ: (www.kvartha.com 08.05.2021) സുമിത് മാലികിന് പിന്നാലെ ടോകിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ വനിത ഗുസ്തിതാരം സീമ ബിസ് ല. ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്തി യോഗ്യതാ മത്സരം ഫൈനലില്‍ 50 കിലോ വിഭാഗത്തിലാണ് സീമ നേട്ടം കൈവരിച്ചത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഔദ്യോഗിക ട്വീറ്റിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
Aster_MIMS

ഒളിമ്പിക്‌സ് യോഗ്യത നേടുന്ന നാലാമത്തെ വനിതാ താരവും എട്ടാമത്തെ ഇന്ത്യന്‍ താരവുമാണ് സീമ ബിസ് ല. കഴിഞ്ഞ ദിവസം കോമണ്‍വെല്‍ത് ഗെയിംസ് ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് വെള്ളി മെഡല്‍ ജേതാവുമായ സുമിത് മാലിക് ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. 28കാരനായ സുമിത് 125 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.

സുമിത് മാലികിന് പിന്നാലെ ഇന്ത്യന്‍ വനിത ഗുസ്തിതാരം സീമ ബിസ്‌ലക്ക് ടോകിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത


സുമിത് മാലികിനെ കൂടാതെ രവി കുമാര്‍ ദഹിയ (57 കിലോ), ബജ്‌റങ് പുനിയ (65 കിലോ), ദീപക് പുനിയ (86 കിലോ), വിനേഷ് ഭോഗത് (53 കിലോ), അന്‍ഷു മാലിക് (57 കിലോ), സോനം മാലിക് (62 കിലോ) എന്നീ പുരുഷ-വനിത താരങ്ങളും ഒളിമ്പിക്‌സ് യോഗ്യത നേടിയിട്ടുണ്ട്.

Keywords:  News, World, International, Sports, Olympics, Seema Bisla qualifies for Tokyo Olympics; Sumit Malik settles for silver
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia