ഐ.പി.എല്‍. റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: സ്‌പോട്ട് ഫിക്‌സിങിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ റദ്ദുചെയ്യണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബി.സി.സി.ഐയെ രൂക്ഷമായി വിമര്‍ശിച്ച കോടതി അലസത കളയണമെന്ന് നിര്‍ദ്ദേശിച്ചു.

ഏകാംഗ കമ്മീഷനെ നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്ത കോടതി കമ്മീഷന്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പറഞ്ഞു. ഐ.പി.എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ലക്‌നൗ സ്വദേശി സുദര്‍ശ് അവസ്തിയാണു ഹര്‍ജി നല്‍കിയത്.

ഇതിനിടെ, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശ്രീശാന്തിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചന അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടും. മെയ് 14ന് ശ്രീശാന്ത് രണ്ട് ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളും ഫോണും വാങ്ങി. കൂട്ടുകാരിക്ക് ശ്രീശാന്ത് 45,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തുവെന്നും പോലീസ് വ്യക്തമാക്കി.

ഐ.പി.എല്‍. റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീംകോടതിശ്രീശാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിടരുതെന്ന് അഭിഭാഷക റബേക്ക ജോണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മതിയായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ വിടാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷക കോടതിയില്‍ ആശ്യപ്പെട്ടിട്ടില്ല.

Key Words: IPL spot-fixing, Sreesanth, Ajit Chandila, Ankeet Chavan, Rajasthan Royals, IPL 2013, Supreme Court
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia