ഒളിമ്പിക്‌സില്‍ ഇക്കുറി സൗദി വനിതകളും

 


ഒളിമ്പിക്‌സില്‍ ഇക്കുറി സൗദി വനിതകളും
ലണ്ടന്‍: ഒളിമ്പിക്‌സില്‍ ചരിത്രത്തിലാദ്യമായി മത്സരിക്കാന്‍ ഇക്കുറി സൗദി വനിതകളും. സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിനും സ്‌പോര്‍ട്‌സ് രംഗത്തിറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്ന സൗദി അറേബ്യയുടെ പുതിയ ചൂവട്മാറ്റം ലോകമാകെ ഉറ്റുനോക്കുന്നു.

ലിംഗവിവേചനം ശക്തമായി തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. ഒളിമ്പിക്‌സില്‍ സ്ത്രീകള്‍ മത്സരിക്കുന്നതിന് രാജഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്ത്രീകളെ മത്സരിപ്പിക്കാതിരുന്നാല്‍ ഒളിമ്പിക്‌സില്‍ നിന്നുതന്നെ പുറത്താകുമെന്ന സാഹചര്യം അഭിമുഖീകരിച്ചപ്പേഴാണ് വനിതകളെ മത്സരിപ്പിക്കാന്‍ സൗദി ഭരണകൂടം നിര്‍ബന്ധിതമായത്.

2009ലാണ് കായിക മത്സരത്തില്‍ നിന്നും സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് സൗദിയില്‍ നിലവില്‍ വരുന്നത്. പുതിയ തീരുമാനം പൊതുസമൂഹത്തില്‍ സ്ത്രീ പ്രതിനിധ്യം തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കുന്നതായി സൗദിയിലെ സ്ത്രീകളും സ്ത്രീപക്ഷവാദികളും കരുതുന്നു.

Keywords:  Olympics, Women, Saudi Arabia, Sports 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia