Sanju Samson | 28-ാം പിറന്നാള്‍ മധുരത്തില്‍ കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസണ്‍; ക്രികറ്റ് കളിച്ച സ്ഥലങ്ങളും കരിയറിലെ പ്രധാന ഇനിങ്‌സുകളുമെല്ലാം കോര്‍ത്തിണക്കി വീഡിയോ പങ്കുവച്ച് ചാരുലത

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ അഭിമാനമായ ഇന്‍ഡ്യന്‍ ക്രികറ്റ് താരം സഞ്ജു സാംസണിന്റെ 28ാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ സമ്മാനവുമായി ഭാര്യ ചാരുലത രമേഷ് . താരത്തിന്റെ ക്രികറ്റ് ജീവിതത്തിലെ പ്രധാന സ്ഥലങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടുള്ള വീഡിയോയാണ് ചാരുലത തയാറാക്കിയത്. 
Aster_MIMS

ഡെല്‍ഹിയില്‍ താമസിച്ചിരുന്ന കെട്ടിടവും ക്രികറ്റ് കളിച്ച സ്ഥലങ്ങളും കരിയറിലെ പ്രധാന ഇനിങ്‌സുകളുമെല്ലാം കോര്‍ത്തിണക്കിയിട്ടുള്ള ഒരു മനോഹരമായ വീഡിയോയാണ് ചാരുലത ഭര്‍ത്താവിനായി ഒരുക്കിയത്. പിന്നാലെ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സഞ്ജു സാംസണ്‍ ഈ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. 

ബിസിസിഐയും ഐപിഎല്‍ ടീമായ രാജസ്താന്‍ റോയല്‍സും സമൂഹമാധ്യമം വഴി സഞ്ജുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. സഞ്ജു യുവ തലമുറയ്ക്ക് പ്രചോദനമാണ് എന്നായിരുന്നു ഇന്‍ഡ്യന്‍ മുന്‍താരം സുരേഷ് റെയ്നയുടെ ട്വീറ്റ്. നിരവധി ആരാധകരും ട്വിറ്ററില്‍ സഞ്ജുവിന് ആശംസകള്‍ അറിയിച്ചു. സഞ്ജു കേക് മുറിക്കുന്ന വീഡിയോയും രാജസ്താന്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

Sanju Samson | 28-ാം പിറന്നാള്‍ മധുരത്തില്‍ കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസണ്‍; ക്രികറ്റ് കളിച്ച സ്ഥലങ്ങളും കരിയറിലെ പ്രധാന ഇനിങ്‌സുകളുമെല്ലാം കോര്‍ത്തിണക്കി വീഡിയോ പങ്കുവച്ച് ചാരുലത


ലോകകപ് സെമിയിലെ ഇന്‍ഡ്യന്‍ തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണ്‍ ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു. ലോകകപ് ടീമില്‍, തകര്‍ത്തടിക്കുന്ന സഞ്ജുവിനെപ്പോലുള്ള ബാറ്റര്‍മാര്‍ വേണമായിരുന്നെന്നും ഇനിയെങ്കിലും യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കണമെന്നും ട്വിറ്ററില്‍ ആരാധകര്‍ ആവശ്യമുന്നയിച്ചു.

ഇന്‍ഡ്യന്‍ ക്രികറ്റിലെ ഏറ്റവും സ്‌റ്റൈലിഷ് ബാറ്റര്‍മാരില്‍ ഒരാള്‍ എന്നതാണ് സഞ്ജു സാംസണിനുള്ള വിശേഷണം. അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള കഴിവും അനായാസം പന്ത് ഗാലറിയില്‍ എത്തിക്കാനുള്ള മികവും സഞ്ജുവിനെ ഏറെപേരുടെ പ്രിയങ്കരനാക്കി. 


Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Birthday,Birthday Celebration,Sports,Player,Cricket,  Sanju Samson's Birth Day Celebrations

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia