Sanju Samson | ജീവിതം ആഘോഷിക്കാനുള്ളത്; കറുപ്പു വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുകില്‍ നടന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ക്രികറ്റ് താരം സഞ്ജു സാംസണ്
Feb 20, 2023, 18:54 IST
തിരുവനന്തപുരം: (www.kvartha.com) കറുപ്പു വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുകില്‍ നടന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രികറ്റ് താരം സഞ്ജു സാംസണ്. ജീവിതം ആഘോഷിക്കാനുള്ളതാണെന്നും സഞ്ജു ഫേസ്ബുകില്‍ കുറിച്ചു.
തിങ്കളാഴ്ചയാണ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം സഞ്ജു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളുള്ള ഒരു വീഡിയോയും താരം സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തു. കറുപ്പ് വസ്ത്രത്തിലുള്ള സഞ്ജുവിന്റെ ചിത്രം രാജസ്താന്‍ റോയല്‍സും ഔദ്യോഗിക ഫേസ്ബുക് അകൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'അടിപൊളി ചേട്ടന്' എന്നാണു സഞ്ജുവിനെ രാജസ്താന്‍ റോയല്‍സ് വിശേഷിപ്പിച്ചത്.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ സഞ്ജു, ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജസ്താന്‍ റോയല്‍സ് ടീമിന്റെ കാപ്റ്റനാണു മലയാളി താരം.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ താരം കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ സഞ്ജുവിനെ ബിസിസിഐ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യുവതാരം ഇഷാന് കിഷനാണ് ഏകദിന പരമ്പരയില്‍ വികറ്റ് കീപറാകുക. പത്തു വര്‍ഷത്തിനു ശേഷം പേസര്‍ ജയ്ദേവ് ഉനദ്കട് ഇന്‍ഡ്യന്‍ ഏകദിന ടീമിലേക്കു മടങ്ങിയെത്തി.
Keywords: Sanju Samson with Mohanlal dressed in black Cricket, Thiruvananthapuram, News, Cricket, Sports, Mohanlal, Social Media, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.