Sanju Samson | ഇടതുകാല്‍മുട്ടിന് പരുക്ക്; ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായി; ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) കളിക്കിടെ ഇടതുകാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു സാംസണ് ശ്രീലങ്കയ്ക്കെതിരായ ശേഷിക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളും നഷ്ടമാകും. ചൊവ്വാഴ്ച മുംബൈയില്‍ വാങ്കഡെയില്‍ നടന്ന ആദ്യ മത്സരത്തിനിടെ ബൗന്‍ഡറിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്.

സാംസണെ വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ വെച്ച് ബിസിസിഐ മെഡികല്‍ ടീം സ്‌കാനിംഗിനും സ്‌പെഷ്യലിസ്റ്റ് അഭിപ്രായത്തിനും വിധേയനാക്കി. വിശ്രമവും പുനരധിവാസവും നിര്‍ദേശിച്ചിട്ടുണ്ടെന്നും ബിസിസിഐ മാധ്യമക്കുറിപ്പില്‍ പറയുന്നു.

സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിന്റെയും വിശ്രമം അനുവദിച്ച കെ എല്‍ രാഹുലിന്റെയും അസാന്നിധ്യം കാരണമാണ് വിദര്‍ഭയുടെ വികറ്റ് കീപര്‍ താരമായ ജിതേഷ് ശര്‍മയെ ടീമിലെടുത്തത്.

പഞ്ചാബ് കിങ് ഇലവനിലൂടെയാണ് ജിതേഷ് ശര്‍മ ശ്രദ്ധിക്കപ്പെട്ടത്. നിലവിലെ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് കീപറായുള്ളത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്‍ഡ്യ 1-0ന് മുന്നിലാണ്. രണ്ടാം ടി20 വ്യാഴാഴ്ച പൂനെയില്‍ നടക്കും.


Sanju Samson | ഇടതുകാല്‍മുട്ടിന് പരുക്ക്; ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായി; ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി

Keywords: Sanju Samson ruled out of the remainder of T20I series, Mumbai, News, Cricket, Sports, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia