ഇന്ത്യയിലെ ഏറ്റവും മികച്ച വികറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്; സഞ്ജു സാംസണ്‍ അത്ര പോര, വൃദ്ധിമാന്‍ സാഹ പൂജ്യത്തിന് പുറത്തായെന്നും ഡെല്‍ഹി ടീം ഉടമ

 


ന്യൂഡെല്‍ഹി: (www.kvartha.com 07.12.2020) നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വികറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ ഡെല്‍ഹിക്കാരനായ ഋഷഭ് പന്താണെന്ന് ഐപിഎലില്‍ പന്ത് ഉള്‍പ്പെടുന്ന ഡെല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. പന്തിനു പകരം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ മലയാളിയായ സഞ്ജു സാംസണിന്റെ കളി അത്രയ്ക്ക് പോരെന്നും ജിന്‍ഡാല്‍ അഭിപ്രായപ്പെട്ടു. 
ഇന്ത്യയിലെ ഏറ്റവും മികച്ച വികറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്; സഞ്ജു സാംസണ്‍ അത്ര പോര, വൃദ്ധിമാന്‍ സാഹ പൂജ്യത്തിന് പുറത്തായെന്നും ഡെല്‍ഹി ടീം ഉടമ
ടെസ്റ്റ് പരമ്പരയ്ക്ക് ഒരുക്കമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കിയ വൃദ്ധിമാന്‍ സാഹ പൂജ്യത്തിന് പുറത്തായെന്നും ജിന്‍ഡാല്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പന്തിനെത്തന്നെ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ജിന്‍ഡാല്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ജിന്‍ഡാലിന്റെ അഭിപ്രായപ്രകടനം.

ജിന്‍ഡാലിന്റെ വാക്കുകള്‍ ഇങ്ങനെ;

'എന്റെ അഭിപ്രായത്തില്‍ സഞ്ജു വേണ്ടത്ര ശോഭിക്കുന്നില്ല. സാഹ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഋഷഭ് പന്തിന് വഴിയൊരുങ്ങുന്നു എന്നല്ലേ അതിന്റെ അര്‍ഥം? നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പന്തിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അദ്ദേഹം ഇടംകയ്യന്‍ ബാറ്റ്‌സ്മാനാണെന്നത് അനുകൂല ഘടകമാണ്. മാത്രമല്ല, അഞ്ചാം നമ്പറില്‍ കളിപ്പിക്കാന്‍ സ്വാഭാവിക ചോയ്‌സ് കൂടിയാണ് അദ്ദേഹം. അവസരം ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം' ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളായി തീര്‍ത്തും മോശം ഫോമിലുള്ള ഋഷഭ് പന്തിനു പകരമാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമുകളില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയത്. ഏകദിന ടീമില്‍ ആദ്യം ഏക വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ടീം അഴിച്ചുപണിതപ്പോഴാണ് സഞ്ജുവിനെ റിസര്‍വ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. അതേസമയം, ട്വന്റി20 ടീമില്‍ പന്തിനു പകരം സഞ്ജുവിനെ ആദ്യം തന്നെ ഉള്‍പ്പെടുത്തിയിരുന്നു.

Keywords:  ‘Sanju Not Doing Enough…’: DC Owner Calls Rishabh Pant Best Wicketkeeper In Country, Urges India to Give Him A Chance, New Delhi, News, Sports, Cricket, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia