ഡെല്‍ഹി: (www.kvartha.com 11.08.2015) സാനിയ മിര്‍സയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ഇതോടെ ഖേല്‍രത്‌ന നേടുന്ന ആദ്യ വനിതാ ടെന്നീസ് താരമായിരിക്കയാണ് സാനിയ. വിംബിള്‍ഡണ്‍ വനിത ഡബിള്‍സില്‍ കിരീടം നേടുകയും വനിത ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാകുകയും ചെയ്തതിനാലാണ് കേന്ദ്രകായിക മന്ത്രാലയം സാനിയയെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്.
സാധാരണ നടപടിക്രമമനുസരിച്ച് ഏപ്രില്‍ 31ന് മുന്‍പ് നാമനിര്‍ദേശം ചെയ്യണമെന്നാണ് നിയമം. എന്നാല്‍ കായിക മന്ത്രാലയത്തിന്റെ പ്രത്യേക അധികാരമനുസരിച്ച് രണ്ടാഴ്ചയ്ക്ക് മുന്‍പ് മാത്രമാണ് സാനിയയെ ശുപാര്‍ശ ചെയ്തിരുന്നത്. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, സീമ പുനിയ തുടങ്ങിയവരുടെ പേരും സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ സാനിയയുടെ പേര് കായിക മന്ത്രാലയം നേരിട്ട് നിര്‍ദേശം ചെയ്യുകയായിരുന്നു.
ഹൈദരാബാദിന്റെ സ്വപ്ന കുമാരിയെന്നും ഇന്ത്യന്‍ കുര്‍ണിക്കോവയെന്നുമാണ് സാനിയയെ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ മത്സരിച്ച പ്രായംകുറഞ്ഞ ഇന്ത്യക്കാരിയുമാണ് സാനിയ. 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ വെങ്കലവും നേടിയിരുന്നു.
ബിസിനസുകാരനായ ഇമ്രാന്‍ മിര്‍സയുടെ മകളായ സാനിയ ആറര വയസ്സിലാണു
റാക്കറ്റേന്തിയത്. മുംബൈയിലാണു ജനിച്ചതെങ്കിലും ബാല്യകാലം ചെലവഴിച്ചതെല്ലാം ഹൈദരാബാദിലായിരുന്നു. ജൂനിയര്‍ നിരയിലെ ഇന്ത്യയുടെ ഒന്നാംനമ്പര്‍ താരമായിരുന്ന സാനിയയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിലെ ജൂനിയര്‍ ഫെഡറേഷന്‍ കപ്പില്‍ ഇന്ത്യ എണ്‍പതോളം രാജ്യങ്ങളെ പിന്നിലാക്കി അഞ്ചാമതെത്തിയിരുന്നു.
പതിനായിരം ഡോളര്‍ ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം തുടര്‍ച്ചയായി ജയിച്ച ബഹുമതിയും സാനിയയ്ക്കു സ്വന്തം. നീന്തലിലും പരിശീലനം നടത്തിയിരുന്ന സാനിയയുടെ വിനോദം റാപ്പ് മ്യൂസിക്കിന്റെ താളത്തിനൊത്തു ചുവടുകള്‍ വയ്ക്കുന്നതാണ്.
Also Read:
ഉദ്യോഗസ്ഥരില്ല; ആര്‍.ടി.ഒ. ഓഫീസിലെത്തിയവര്‍ ബഹളംവെച്ചു
Keywords: Sania Mirza wins Rajiv Gandhi Khel Ratna, New Delhi, Hyderabad, Mumbai, Tennis, Sports.
സാധാരണ നടപടിക്രമമനുസരിച്ച് ഏപ്രില്‍ 31ന് മുന്‍പ് നാമനിര്‍ദേശം ചെയ്യണമെന്നാണ് നിയമം. എന്നാല്‍ കായിക മന്ത്രാലയത്തിന്റെ പ്രത്യേക അധികാരമനുസരിച്ച് രണ്ടാഴ്ചയ്ക്ക് മുന്‍പ് മാത്രമാണ് സാനിയയെ ശുപാര്‍ശ ചെയ്തിരുന്നത്. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, സീമ പുനിയ തുടങ്ങിയവരുടെ പേരും സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ സാനിയയുടെ പേര് കായിക മന്ത്രാലയം നേരിട്ട് നിര്‍ദേശം ചെയ്യുകയായിരുന്നു.
ഹൈദരാബാദിന്റെ സ്വപ്ന കുമാരിയെന്നും ഇന്ത്യന്‍ കുര്‍ണിക്കോവയെന്നുമാണ് സാനിയയെ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ മത്സരിച്ച പ്രായംകുറഞ്ഞ ഇന്ത്യക്കാരിയുമാണ് സാനിയ. 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ വെങ്കലവും നേടിയിരുന്നു.
ബിസിനസുകാരനായ ഇമ്രാന്‍ മിര്‍സയുടെ മകളായ സാനിയ ആറര വയസ്സിലാണു
പതിനായിരം ഡോളര്‍ ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം തുടര്‍ച്ചയായി ജയിച്ച ബഹുമതിയും സാനിയയ്ക്കു സ്വന്തം. നീന്തലിലും പരിശീലനം നടത്തിയിരുന്ന സാനിയയുടെ വിനോദം റാപ്പ് മ്യൂസിക്കിന്റെ താളത്തിനൊത്തു ചുവടുകള്‍ വയ്ക്കുന്നതാണ്.
Also Read:
ഉദ്യോഗസ്ഥരില്ല; ആര്‍.ടി.ഒ. ഓഫീസിലെത്തിയവര്‍ ബഹളംവെച്ചു
Keywords: Sania Mirza wins Rajiv Gandhi Khel Ratna, New Delhi, Hyderabad, Mumbai, Tennis, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.