Couple | വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ടോക് ഷോയുമായി സാനിയ മിര്‍സയും ശുഐബ് മാലികും; ആവേശത്തില്‍ ആരാധകര്‍
Nov 14, 2022, 20:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമബാദ്: (www.kvartha.com) അടുത്തിടെ ഇന്‍ഡ്യന്‍ ടെനിസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രികറ്റ് താരം ശുഐബ് മാലികും വേര്‍പിരിയുകയാണെന്നരീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.
പരിപാടിയുടെ സംപ്രേഷണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും സാനിയയും മാലികും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അറിയിച്ചു.
'മിര്‍സ മാലിക് ഷോ ഉടന്‍ ഉര്‍ദുഫ് ളിക്‌സില്‍ മാത്രം' എന്നായിരുന്നു പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന വാചകം.
നിരവധി ആരാധകരാണ് താരദമ്പതികളെ ടോക് ഷോയില്‍ കാണുന്നതിലുള്ള സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചത്.
2010 ഏപ്രിലിലാണ് സാനിയയും മാലികും വിവാഹിതരായത്. 2018ല്‍ മകന്‍ ഇസാന്‍ മിര്‍സ മാലിക് ജനിച്ചു. സാനിയയുടെ ചില ഇന്‍സ്റ്റഗ്രാം കുറിപ്പുകള്‍ക്കു പിന്നാലെയാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍' എന്നാണു സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്.
എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണമെന്ന് സാനിയ മിര്‍സ ഇതുവരെ വിശദമാക്കിയിട്ടില്ല. കുറച്ചു നാളുകളായി സാനിയയും മാലികും ഒരുമിച്ചല്ല താമസമെന്നു ചില പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ ശുഐബ് മാലികോ, സാനിയയോ വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
മകന്റെ നാലാം പിറന്നാള്‍ ആഘോഷം ദുബൈയില്‍ വച്ചാണ് നടത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ മാലിക് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സാനിയ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നില്ല. ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
Keywords: Sania Mirza, Husband Shuaib Malik To Host Talk Show Together, Islamabad, News, Media, Tennis, Cricket, Sports, Media, World, Sania Mirza, World.
ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന റിപോര്‍ടുകള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ നിറയുന്നതിനിടെ ടോക് ഷോ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദമ്പതികള്‍. 'ദ് മിര്‍സ മാലിക് ഷോ' എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്. ഉര്‍ദുഫ് ളിക്‌സ് എന്ന പാകിസ്താനി മാധ്യമത്തിലാണ് സാനിയയും മാലികും അവതാരകരായി എത്തുന്നത്.
പരിപാടിയുടെ സംപ്രേഷണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും സാനിയയും മാലികും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അറിയിച്ചു.
'മിര്‍സ മാലിക് ഷോ ഉടന്‍ ഉര്‍ദുഫ് ളിക്‌സില്‍ മാത്രം' എന്നായിരുന്നു പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന വാചകം.
നിരവധി ആരാധകരാണ് താരദമ്പതികളെ ടോക് ഷോയില്‍ കാണുന്നതിലുള്ള സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചത്.
2010 ഏപ്രിലിലാണ് സാനിയയും മാലികും വിവാഹിതരായത്. 2018ല്‍ മകന്‍ ഇസാന്‍ മിര്‍സ മാലിക് ജനിച്ചു. സാനിയയുടെ ചില ഇന്‍സ്റ്റഗ്രാം കുറിപ്പുകള്‍ക്കു പിന്നാലെയാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍' എന്നാണു സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്.
എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണമെന്ന് സാനിയ മിര്‍സ ഇതുവരെ വിശദമാക്കിയിട്ടില്ല. കുറച്ചു നാളുകളായി സാനിയയും മാലികും ഒരുമിച്ചല്ല താമസമെന്നു ചില പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ ശുഐബ് മാലികോ, സാനിയയോ വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
മകന്റെ നാലാം പിറന്നാള്‍ ആഘോഷം ദുബൈയില്‍ വച്ചാണ് നടത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ മാലിക് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സാനിയ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നില്ല. ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
Keywords: Sania Mirza, Husband Shuaib Malik To Host Talk Show Together, Islamabad, News, Media, Tennis, Cricket, Sports, Media, World, Sania Mirza, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.