ഹൈദരാബാദ്:(www.kvartha.com 11/02/2019) നീണ്ട ഇടവേളയ്ക് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാനൊരുങ്ങി സാനിയാ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് സാനിയ പറഞ്ഞു. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല് മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് പിന്നീട് കുറച്ചുകാലം കളത്തില്‍ നിന്ന് വിട്ടുനിന്നത്. വൈകാതെ പരിശീലനം പുനരാരംഭിക്കനാകുമെന്നാണ് പ്രതീക്ഷയെന്ന് സാനിയ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മത്സര ടെന്നീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഒരു അഭിമുഖത്തില്‍ സാനിയ വ്യക്തമാക്കി.
അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ പരിശീലകന് എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും 32കാരിയായ സാനിയ പറഞ്ഞു. ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിയാം. എങ്കിലും ടെന്നീസാണ് എന്റെ ജീവിതം.
മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ വ്യക്തമാക്കി. വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസില്‍ തിരിച്ചെത്തി കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫിനെ ആണ് ഇക്കാര്യത്തില്‍ താന്‍ മാതൃകയാക്കുന്നതെന്നും സാനിയ പറഞ്ഞു. അമ്മയായതിനുശേഷം സ്ത്രീകള്‍ക്ക് അതിന് കഴിയില്ലെന്ന് പലരും പറയാറുണ്ട്.
എന്നാല്‍ സ്ത്രീകള്‍ക്ക് അതിനാവുമെന്ന് തെളിയിച്ചയാളാണ് സ്റ്റെഫി. ജോണ്‍ മക്കെന്റോ ആണ് തന്റെ ഇഷ്ടതാരമെന്നും കളിക്കുമ്പോള്‍ മക്കെന്റോയെപ്പോലെ ദേഷ്യം വന്നാല്‍ റാക്കറ്റ് അടിച്ചുപൊട്ടിക്കാറില്ലെങ്കിലും മറ്റുള്ളവര്‍ അത് ചെയ്യുമ്പോള്‍ ആസ്വദിക്കാറുണ്ടെന്നും സാനിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Haidrabad, National, Sports, Sania Mirza, Sania Mirza eyes comeback to tennis by the end of year

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.