Birthday Wishes | പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പങ്കാളിക്ക് ജന്‍മദിനാശംസ നേര്‍ന്ന് ശുഐബ് മാലിക്; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികരിക്കാതെ സാനിയ മിര്‍സ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇസ്ലാമബാദ്: (www.kvartha.com) വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഇന്‍ഡ്യന്‍ ടെനിസ് താരം സാനിയ മിര്‍സയ്ക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ക്രികറ്റ് താരം ശുഐബ് മാലിക്. എന്നാല്‍ ഒമ്പത് മണിക്കൂര്‍ മുമ്പ് തന്നെ ടാഗ് ചെയ്ത് ട്വിറ്ററില്‍ മാലിക് പോസ്റ്റ് ചെയ്ത പിറന്നാളാശംസാ ട്വീറ്റിന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Aster mims 04/11/2022

'ജന്‍മദിനാശംസകള്‍, സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നു, ഈ ദിവസം ആഘോഷിക്കു'- എന്നായിരുന്നു മാലികിന്റെ ട്വീറ്റ്. 

2010 ഏപ്രിലിലാണ് സാനിയയും മാലികും വിവാഹിതരായത്. 2018ല്‍ മകന്‍ ഇസാന്‍ മിര്‍സ മാലിക് ജനിച്ചു. സാനിയയുടെ ചില ഇന്‍സ്റ്റഗ്രാം കുറിപ്പുകള്‍ക്ക് പിന്നാലെയാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍' എന്നാണു സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്. എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണമെന്ന് സാനിയ മിര്‍സ ഇതുവരെ വിശദമാക്കിയിട്ടില്ല.

Birthday Wishes | പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പങ്കാളിക്ക് ജന്‍മദിനാശംസ നേര്‍ന്ന് ശുഐബ് മാലിക്; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികരിക്കാതെ സാനിയ മിര്‍സ


സാനിയയുടെ പോസ്റ്റിന് പിന്നാലെ പാക് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇരുവരും വേര്‍പിരിയാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. പ്രചരിച്ച വാര്‍ത്തകള്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ സാനിയയോ മാലികോ കുടുംബങ്ങളോ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

കുറച്ചു നാളുകളായി സാനിയയും മാലികും ഒരുമിച്ചല്ല താമസമെന്ന് ചില പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ ശുഐബ് മാലികോ, സാനിയയോ വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.

മകന്റെ നാലാം പിറന്നാള്‍ ആഘോഷം ദുബൈയില്‍ വച്ചാണ് നടത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ മാലിക് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സാനിയ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നില്ല. ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ദുബൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.



Keywords:  News,World,international,Pakistan,Sports,Tennis,Sania Mirza,Divorce,Couples, Cricket,Player,Lifestyle & Fashion,Birthday,Social-Media, Sania Mirza Birthday: Amid divorce rumours, Shoaib Malik wishes his wife as she turns 36

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia