മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി മുന്‍താരം സന്ദീപ് പാട്ടീലിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന കെ. ശ്രീകാന്തിന് പകരമാണ് പാട്ടീലിന്റെ നിയമനം. 40 ലക്ഷം രൂപയാണ് ചീഫ് സെലക്ടറുടെ പ്രതിഫലം. വീടും മറ്റു സൗകര്യങ്ങളും വേറെ ലഭിക്കും. മുംബയില്‍ ചേര്‍ന്ന ബി.സി.സി.ഐ വാര്‍ഷിക യോഗമാണ് പാട്ടീലിനെ തെരഞ്ഞെടുത്തത്.
മൊഹീന്ദര്‍ അമര്‍നാഥിനെ പുതിയ സമിതിയില്‍ നിന്ന് ഒഴിവാക്കി. മൊഹീന്ദറിന് പകരം നോര്‍ത്ത് സോണില്‍ നിന്ന് വിക്രം റാത്തോര്‍ സമിതിയിലെത്തി. കിഴക്കന്‍ മേഖലയില്‍ നിന്ന് മുന്‍ സാബാ കരീമും തെക്കന്‍ മേഖലയില്‍ നിന്ന് റോജര്‍ ബിന്നിയും മദ്ധ്യ മേഖലയില്‍ നിന്ന് സുനില്‍ ചതുര്‍വേദിയും സെലക്ഷന്‍ കമ്മിറ്റിയിലെത്തി. കെ. ശ്രീകാന്ത്, നരേന്ദ്ര ഹിര്‍വാനി, രാജാ വെങ്കട്ട്, സുരേന്ദ്രഭാവെ എന്നിവരാണു കാലാവധി പൂര്‍ത്തിയാക്കിയവര്‍.

Keywords: Sports, Selection committee, Sandeep Pattil, cricket,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.