SWISS-TOWER 24/07/2023

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: കിരീടം ചൂടിയത് സൈന നെഹ്‌വാള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: കിരീടം ചൂടിയത് സൈന നെഹ്‌വാള്‍
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. തായ്‌ലന്‍ഡ് താരവും ത രണ്ടാം സീഡ് റാച്ചനോക് ഇന്‍തനോണിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചാണ് സൈന കിരീടമണിഞ്ഞത്. സ്‌കോര്‍: 19-21, 21-15, 21-10.

അത്യന്ത്യം വാശിയേറിയ പോരാട്ടത്തില്‍ ആദ്യ സെറ്റ് സൈനയെ കൈവിട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ എതിരാളിയെ വെള്ളംകുടിപ്പിച്ചാണ് ഇന്ത്യന്‍ താരം മിന്നുന്ന ജയം ഉറപ്പിച്ചത്. ഒളിംപിക്‌സിനു മുന്‍പ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് സൈനയുടെ ഉജ്ജ്വല നേട്ടം.

മത്സരത്തിലെ മൂന്നാം പരമ്പരയിലെ ആതിഥേയ രാജ്യത്തിന്റെ താരം പോര്‍ത്തിപ് ബുറാനപരസെര്‍ട്‌സുക്കോയെ തോല്‍പിച്ചാണ് സൈന കലാശക്കളിയിലെത്തിയത്. ഈ സീസണിലെ രണ്ടാമത്തെ കീരീടമാണ് സൈനയണഞ്ഞത്. മാര്‍ച്ചില്‍ ബേസലില്‍ നടന്ന സ്വിസ് ഓപ്പണ്‍ ഗ്രാന്‍പ്രിയില്‍ സൈന കിരീടം നിലനിര്‍ത്തിയിരുന്നു.

Keywords:  Saina Nehwal wins, Thailand Open
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia