SWISS-TOWER 24/07/2023

ഒരു സ്ത്രീയോടും ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുത്; സിദ്ധാര്‍ഥ് നടത്തിയ ക്ഷമാപണം സ്വീകരിക്കുന്നു; പരസ്യമായി മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൈന നേവാള്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.01.2022) ട്വീറ്റ് വിവാദത്തില്‍ നടന്‍ സിദ്ധാര്‍ഥ് നടത്തിയ ക്ഷമാപണം സ്വീകരിക്കുന്നുവെന്ന് ബാഡ്മിന്റന്‍ താരം സൈന നേവാള്‍. സിദ്ധാര്‍ഥ് പരസ്യമായി മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു സ്ത്രീയോടും ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നും സൈന വ്യക്തമാക്കി.

സൈനയുടെ വാക്കുകള്‍ ഇങ്ങനെ:

'ആ ദിവസം ട്വിറ്റെറില്‍ ഞാന്‍ ട്രെന്‍ഡിങ് ആയപ്പോള്‍ അദ്ഭുതപ്പെട്ടു. ഞാന്‍ സിദ്ധാര്‍ഥുമായി സംസാരിച്ചിട്ടില്ല. അദ്ദേഹം ക്ഷമ പറഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു സ്ത്രീയേയും ഇത്തരത്തില്‍ ലക്ഷ്യംവെയ്ക്കാന്‍ പാടില്ല. അതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നില്ല. എന്റെ ഇടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.' ഇന്‍ഡ്യാ ഓപെണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിനിടെ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈന പറയുന്നു.

പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ സൈനയുടെ ട്വീറ്റാണ് സിദ്ധാര്‍ഥിനെ പ്രകോപിപ്പിച്ചത്. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈനയുടെ ട്വീറ്റ് .

ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികള്‍ നടത്തിയ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കുന്നുവെന്നും സൈന കുറിച്ചിരുന്നു. ഈ ട്വീറ്റിന് സിദ്ധാര്‍ഥ് നല്‍കിയ മറുപടിയിലെ ഒരു വാക്കാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഇതേത്തുടര്‍ന്ന് സിദ്ധാര്‍ഥിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ദേശീയ വനിതാ കമിഷന്‍ അധ്യക്ഷ രേഖ ശര്‍മ, നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സുന്ദര്‍, ബാഡ്മിന്റന്‍ താരവും സൈനയുടെ ഭര്‍ത്താവുമായ പി കശ്യപ് തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായെത്തിയിരുന്നു. സംഭവത്തില്‍ വനിതാ കമിഷന്‍ സിദ്ധാര്‍ഥിനെതിരെ സ്വമേധയാ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് രണ്ട് ദിവസം മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ ട്വിറ്റെറിലൂടെ മാപ്പുചോദിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയത്. താനെഴുതിയ ക്രൂരമായ തമാശയ്ക്ക് മാപ്പുപറയാനാഗ്രഹിക്കുന്നു. നിരവധി പേര്‍ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റില്‍ ഇല്ലായിരുന്നു.

താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാംപ്യന്‍ ആയിരിക്കുമെന്നും സിദ്ധാര്‍ഥ് ട്വിറ്റെറില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Aster mims 04/11/2022

ഒരു സ്ത്രീയോടും ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുത്; സിദ്ധാര്‍ഥ് നടത്തിയ ക്ഷമാപണം സ്വീകരിക്കുന്നു; പരസ്യമായി മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൈന നേവാള്‍

Keywords:  Saina Nehwal reacts to Siddharth’s apology for controversial tweet: ‘He shouldn’t target a woman like that’, New Delhi, News, Sports, Badminton, Controversy, Cine Actor, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia