ADVERTISEMENT
ലണ്ടന്‍ : ഇന്ത്യന്‍ മെഡല്‍പ്രതീക്ഷയായ സൈന നേവാളിന് ലണ്ടന്ഒളിംപിക്സിലെ ബാഡ്‌മിന്റണില്‍ വിജയത്തുടക്കം. സൈന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രീന ജാക്വറ്റിനെ തോല്‍പിച്ചു. സ്‌കോര്‍ : 21-9, 21-4. ബല്‍ജിയത്തിന്റെ ടാന്‍ ലിയാനെയാണ് സൈനയുടെഅടുത്ത എതിരാളി.
അനായാസമായിരുന്നു സൈനയുടെ വിജയം. കളിയുടെ ഒരുഘട്ടത്തിലും ലോക അഞ്ചാം നമ്പര്‍ താരമാ സൈനയ്‌ക്കെതിരെ വെല്ലുവിളിയുയര്‍ത്താന്‍ സബ്രീനയ്ക്ക് കഴിഞ്ഞില്ല. കളി വെറും 22 മിനിറ്റേ നീണ്ടുനിന്നൂളളൂ.
22കാരിയായ സൈന ഈ വര്‍ഷം തായ്‌ലന്‍ഡ് ഗ്രാന്‍പ്രിയിലും ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസിലും കിരീടം നേടിയിരുന്നു.
SUMMARY: World No. 5 and India’s ace shuttler Saina Nehwal kicked off her Olympic campaign in style as she defeated Switzerland’s Sabrina Jaquet 21-9, 21-4 on Sunday.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

