കോച് നിയമനവുമായി ബന്ധപ്പെട്ടും ടീം സെലക്ഷനെ ചുറ്റിപ്പറ്റിയും ഇന്ത്യന്‍ വനിതാ ക്രികെറ്റില്‍ വീണ്ടും വിവാദം
May 16, 2021, 10:51 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.05.2021) വനിതാ ക്രികെറ്റില്‍ വീണ്ടും വിവാദം. കോച് നിയമനവുമായി ബന്ധപ്പെട്ടും ടീം സെലക്ഷനെ ചുറ്റിപ്പറ്റിയുമാണ് പുതിയ വിവാദം. നിലവിലെ പരിശീലകന്‍ ഡബ്ല്യു വി രാമനെ ഒഴിവാക്കി രമേശ് പൊവാറിനെ വീണ്ടും കോചായി നിയമിച്ചതിനെതിരെ രാമന്‍ നേരിട്ടു രംഗത്തിറങ്ങി.
കഴിഞ്ഞ ട്വന്റി20 ലോകകപിന്റെ ഫൈനല്‍വരെ ഇന്ത്യന്‍ ടീമിനെയെത്തിച്ച തന്നെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ ഡബ്ല്യു വി രാമന്‍ പരസ്യമായി രംഗത്തിറങ്ങി. തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അതിനെതിരെ ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടപടിയെടുക്കണമെന്നും രാമന്‍ ആവശ്യപ്പെട്ടു.
തന്നെ ഒഴിവാക്കിയതിന്റെ കാരണം ചോദിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡിനും രാമന്‍ ഇമെയില്‍ സന്ദേശമയച്ചു. 'മറ്റു കാരണങ്ങളാല്‍' തന്നെ ഒഴിവാക്കിയതു സങ്കടകരമാണെന്നും രാമന്‍ പ്രതികരിച്ചു. ക്യാപ്റ്റന്‍ മിതാലി രാജുമായി ഉടക്കി പുറത്തുപോകേണ്ടി വന്ന രമേശ് പൊവാറാണ് പുതിയ പരിശീലകന്‍.
അതേസമയം കോവിഡില്‍ അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട വേദ കൃഷ്ണമൂര്‍ത്തിയെ ആശ്വസിപ്പിക്കാന്‍ ബി സി സി ഐ തയാറായില്ലെന്ന് ഓസ്‌ട്രേലിയന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ലിസ സ്ഥലേക്കറും ആരോപണമുന്നയിച്ചു. കോവിഡ് പിടിപെട്ട് അമ്മയും സഹോദരിയും മരിച്ചതിന്റെ സങ്കടത്തില്‍ കഴിയുന്ന വേദ കൃഷ്ണമൂര്‍ത്തിയെ ടീമില്‍നിന്ന് ഒഴിവാക്കിയ കാര്യം താരത്തെ അറിയിക്കാന്‍പോലും ബി സി സി ഐ ശ്രമിച്ചില്ലെന്നു കമന്റേറ്ററും മുന്‍ ഓസീസ് ക്യാപ്റ്റനുമായ ലിസ കുറ്റപ്പെടുത്തി. ഉറ്റവരുടെ വേര്‍പാടുമൂലം സങ്കടത്തിലായ വേദയെ ഒന്നു വിളിച്ച് ആശ്വസിപ്പിക്കാന്‍ ബി സി സി ഐ ഭാരവാഹികള്‍ തയാറായില്ല ലിസ പറഞ്ഞു.All the best @imrameshpowar with the @BCCIWomen in this spell.. Look forward to seeing the girls soar under your guidance..
— WV Raman (@wvraman) May 13, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.