കേരള ബ്‌ളാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു;പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍

 


തിരുവനന്തപുരം: (www.kvartha.com 16.09.2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ രണ്ടാം സീസണിലേക്കുള്ള കേരള ബ്‌ളാസ്‌റ്റേഴ്‌സ് ടീമിനെ ഉടമസ്ഥന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അവതരിപ്പിച്ചു. തിരുവനന്തപുരം താജ് വിവാന്റ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരുന്നു.

പ്രമുഖ ഇംഗ്ലീഷ് ക്ലബ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലറാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രധാന പരിശീലകന്‍. ഇന്ത്യക്കാരനായ ഇഷ്ഫാഖാണ് അസിസ്റ്റന്റ് കോച്ച്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലുണ്ടായരുന്ന ട്രെവര്‍ മോര്‍ഗന്‍ ഇത്തവണയും ടീമിനൊപ്പമുണ്ട്.

ടീം: സി.കെ.വിനീത്, മുഹമ്മദ് റാഫി, പീറ്റര്‍ കാവാലോ, അന്റോണിയ തിമോര്‍, കാര്‍ലോസ് മര്‍ച്ചേന, ഗുര്‍വീന്ദര്‍ സിംഗ്, രമണ്‍ സിംഗ്, സന്ദീപ് നന്ദി, സാഞ്ചാസ് വാട്ട്, മന്‍ദീപ് സിംഗ്, ക്രിസ് ഡഗ്‌നല്‍,? മെഹതാബ് ഹുസൈന്‍, വിക്ടര്‍ സൊക്കാര്‍ഡ്, ജാവ കോയിമ്പ, കാവിന്‍ ലോബോ, ശങ്കര്‍ തമ്പിംഗരാജ്, സന്തോഷ് ജിംഗാന്‍, സൗമിത്, പീറ്റര്‍ റെമെയ്ജ്, മാര്‍ക്കസ് വില്യംസ്, ബ്രൂണോ തെറോണ്‍, രമണ്‍ദീപ് സിംഗ്, സ്റ്റീബര്‍ ബൈവാട്ടണ്‍, ഷില്‍ട്ടന്‍ പോള്‍.

കേരള ബ്‌ളാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു;പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia