ഗാംഗുലിയും ധോണിയും സച്ചിനൊപ്പം

 


 ഗാംഗുലിയും ധോണിയും സച്ചിനൊപ്പം
ന്യൂഡല്‍ഹി: ഫോം കണ്ടെത്താതെ വിഷമിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പിന്തുണയുമായി സൗരവ് ഗാംഗുലിയും എം എസ് ധോണിയും രംഗത്ത്. സച്ചിന്‍ വിരമിക്കണമെന്ന് മുന്‍താരങ്ങള്‍ മുറവിളികൂട്ടുന്നതിനിടെയാണ് ഇരുവരും പിന്തുണയുമായി രംഗത്തെത്തിയത്. വിരമിക്കാറായില്ലെന്നും പരിശീലനത്തിന്റെ അഭാവമാണ് സച്ചിന്റെ പുറത്താകലിനു കാരണമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഇന്നിംഗ്‌സുകളില്‍ സച്ചിന്‍ ക്‌ളീന്‍ബൗള്‍ഡായതാണ് വിരമിക്കല്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ കാരണം. മാസങ്ങളോളം മത്സരങ്ങളില്‍ നിന്നു വിട്ടു നിന്നശേഷം ബാറ്റിംഗിന് ഇറങ്ങിയതിനാലാണ്  സച്ചിന്റെ ഷോട്ട് സെലക്ഷന്‍ മോശമാകുന്നതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.

മോശം ബാറ്റിംഗിനെ കുറിച്ച് ചര്‍ച്ചകള്‍ വരുന്ന സമയത്തുതന്നെ സച്ചിന്‍ ബാറ്റുകൊണ്ടു മറുപടി നല്‍കുമെന്ന് ധോണി പ്രതികരിച്ചു.

SUMMARY: Sachin Tendulkar is facing unprecedented calls to retire after a string of failures fuelled speculation that time had finally caught up with India's cricket icon. Tendulkar, who is now 39, has shouldered the hopes of a nation for 23 years, in the process becoming the world's leading run-getter in both Test and one-day cricket with 100 international centuries.

KEY WORDS: Sachin Tendulkar, Sourav Ganguly, VVS Laxman, Rahul Dravid, Mohammad Azharuddin, Sunil Gavaskar, MS Dhoni, India, New Zealand, Ind vs NZ, New Zealand tour of India 2012,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia