ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

 


തിരുവനന്തപുരം: (www.kvartha.com 02.06.2016) ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേയാണ് സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും സച്ചിനും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സച്ചിന്‍ അംബാസിഡറാകുന്ന വിവരം പ്രഖ്യാപിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളുമായി മുഖ്യമന്ത്രി സച്ചിനൊപ്പം ചര്‍ച്ച നടത്തി.

കേരളത്തില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതിനായി പ്രാരംഭ നടപടി എന്ന നിലയില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും സച്ചിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

Keywords: Thiruvananthapuram, Kerala, Sachin Tendulker, Chief Minister, Pinarayi vijayan, Football, Sports, Cricket, Liquor, Drug. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia