റണ്‍സ് മലയ്ക്ക് മുകളില്‍ സച്ചിന്‍ വീണ്ടും

 


ADVERTISEMENT

റണ്‍സ് മലയ്ക്ക് മുകളില്‍ സച്ചിന്‍ വീണ്ടും
കൊല്‍ക്കത്ത: സച്ചിന്‍ വീണ്ടും ഒരു റെക്കോഡിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ 34,000 റണ്‍സ് തികച്ച ആദ്യ താരമായി സച്ചിന്‍. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ രണ്ടു റണ്‍സ് നേടിയതോടെയാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്.

രണ്ടാം സ്ഥാനത്ത് ആസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിംഗും (27,483),മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസും (25,144) ആണുള്ളത്. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് (24,208), ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെ (22,708) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്.

Keywords:  Kolkata, Sachin Tendulker, England, India, Sports, Runs, Austria, Ricky Pont, Malayalam News, Kerala Vartha
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia