വെറും 60 സെക്കന്‍ഡ്, എട്ട് ബീറ്റ്റൂട്ട് കബാബ് അകത്താക്കി സച്ചിന്‍, എണ്ണിത്തീരാനാകാതെ അഭിനന്ദനം
May 7, 2020, 16:29 IST
ADVERTISEMENT
മുംബൈ: (www.kvartha.com 07.05.2020) ആസ്വദിച്ചുകഴിച്ച ബീറ്റ്റൂട്ട് കബാബിനും അവ തീർക്കാൻ എടുത്ത സമയവും കൃത്യമായി കണക്കുള്ളതാണെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന് ലഭിച്ച അഭിനന്ദനങ്ങൾക്ക് കണക്കില്ല. ലോക്ക് ഡൗൺ സമയത്ത് വീട്ടിലെ സന്തോഷ നിമിഷങ്ങളാണ് സച്ചിൻ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 60 സെക്കന്‍സ് കൊണ്ട് കഴിച്ചുതീര്‍ത്ത ബീറ്റ്റൂട്ട് കബാബിന്റെ വിശേഷങ്ങളാണ് ആരാധകരുമായി ഏറ്റവുമൊടുവിൽ പങ്കു വെച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തില്‍ ഒരു പ്ലേറ്റില്‍ എട്ട് ബീറ്റ്റൂട്ട് കബാബുമായി സച്ചിന്‍ നില്‍ക്കുന്നതുകാണാം. രണ്ടാമത്തെ ചിത്രത്തില്‍ കാലി പ്ലേറ്റുമായി മകള്‍ സാറയ്ക്കൊപ്പമുള്ള ചിത്രവും കാണാം. വെറും 60 സെക്കന്‍ഡിനുള്ളില്‍ കബാബ് പാത്രം കാലിയാക്കിയെന്നാണ് ചിത്രത്തിന്റെ കാപ്ഷന്‍. രുചികരമായ ബീറ്റ്റൂട്ട് കബാബ് ഉണ്ടാക്കിയതിന് മകള്‍ സാറയ്ക്ക് നന്ദിയും പറയുന്നു.
കബാബ് കണ്ടാല്‍ തന്നെ അറിയാം അത് രുചികരമാണെന്ന്, സാറ നല്ല കുക്ക് ആണെന്നും ആരാധകര്‍ കുറിച്ചു. നേരത്തെ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് തന്റെ മുടി സ്വയം വെട്ടിയൊതുക്കിയത് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. മുടി വെട്ടിയൊതുക്കുന്നതിന്റെ ചിത്രങ്ങളും മുടി വെട്ടിയൊതുക്കിയതിന് ശേഷമുള്ള ചിത്രങ്ങളുമായിരുന്നു അദ്ദേഹം പങ്കുവെച്ചതും വൈറലായിരുന്നു.
Summary: Sachin Tendulkar breaks eight beet kebab in just 60 seconds

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.