സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കാനൊരുങ്ങുന്നു

 


സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കാനൊരുങ്ങുന്നു
മുംബയ്: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്ഡക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി സച്ചിന്‍ സെലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീലുമായും സച്ചിന്‍ വിശദമായ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

സമീപകാലത്തായി സച്ചിന് ഫോമിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സച്ചിന്‍ വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നൂറാം സെഞ്ച്വറിക്ക് ശേഷം സച്ചിന് കാര്യമായൊന്നും ഇതുവരെ ചെയ്യാനായിട്ടില്ല. 2011 ജനുവരിയിലാണ് സച്ചിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി.

സച്ചിന്‍ വിരമിക്കല്‍ തീരൂമാനത്തെക്കുറിച്ച് സെലക്ടര്‍മാരുമായി സംസാരിക്കണമെന്ന് സുനില്‍ ഗാവസ്‌കറും കപില്‍ ദേവും ആവശ്യപ്പെട്ടിരുന്നു. സച്ചിന്‍ സെലക്ടര്‍മാരുമായി സംസാരിക്കാന്‍ തയാറാവണം. സച്ചിനോ സെലക്ടര്‍മാരോ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. അത് ആരാധാകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാനായ ക്രിക്കറ്റര്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗം വ്യക്തമായ ആശയവിനിമയം മാത്രമാണ്-കപില്‍ പറഞ്ഞു.

Key Words: Sachin Tendulkar, Sachin retirement, Little Master, India vs England, Master Blaster, Sandip Patil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia