ആദ്യം സഹായം എത്തിക്കേണ്ടത് തൊട്ടടുത്തുള്ള അത്യാവശ്യക്കാര്‍ക്ക്, ശേഷം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും: ശ്രീശാന്തിന്റെ പോസ്റ്റിനെ പിന്തുണച്ചത് നിരവധി പേര്‍
May 4, 2021, 18:39 IST
കൊച്ചി: (www.kvartha.com 04.05.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുറ്റിലുമുള്ള ആളുകളില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടി മലയാളി ക്രികെറ്റ് താരം എസ് ശ്രീശാന്ത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് ചുറ്റുമുള്ള കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ ആഹ്വാനം ചെയ്തത്.
കുറിപ്പ് ഇങ്ങനെ;
'പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്, ചുറ്റിലുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല' സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാര്‍ഡില്‍ ശ്രീശാന്ത് കുറിച്ചു.
ഇതിനകം ഒട്ടേറെപ്പേരാണ് ശ്രീശാന്തിന്റെ നിര്‍ദേശത്തെ അംഗീകരിച്ച് രംഗത്തെത്തിയത്. നൂറുകണക്കിന് ആളുകള്‍ അദ്ദേഹം പങ്കുവച്ച കാര്‍ഡ് ഷെയറും ചെയ്തിട്ടുണ്ട്.
Keywords: S Sreesanth about COVID 19, PM-Cares Fund, Kochi, News, Sports, Cricket, Sreeshath, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.