Rumeli announces retirement | മിതാലി രാജിന് പിന്നാലെ മുൻ ഇൻഡ്യൻ വനിതാ ടീം ക്യാപ്റ്റൻ റുമേലി ധറും ക്രികറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

 


ന്യൂഡെൽഹി: (www.kvartha.com) മിതാലി രാജിന് പിന്നാലെ മുൻ ഇൻഡ്യൻ വനിതാ ക്രികറ്റ് ടീം ക്യാപ്റ്റൻ റുമേലി ധറും ക്രികറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2003ൽ ഇൻഗ്ലൻഡിനെതിരെയാണ് 38 കാരിയായ ധർ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഒരു നീണ്ട പോസ്റ്റ് എഴുതിയാണ് ധർ തന്റെ വിരമിക്കൽ ആരാധകരെ അറിയിച്ചത്. 2005 ലോകകപിൽ ഇൻഡ്യൻ ക്രികറ്റ് ടീമിനെ ഫൈനലിലെത്തിച്ചതിൽ ധർ പ്രധാന പങ്കുവഹിച്ചു. എന്നാൽ ലോക ചാംപ്യനാകാനുള്ള ഇൻഡ്യയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഓസ്‌ട്രേലിയ അനുവദിച്ചില്ല.
                 
Rumeli announces retirement | മിതാലി രാജിന് പിന്നാലെ മുൻ ഇൻഡ്യൻ വനിതാ ടീം ക്യാപ്റ്റൻ റുമേലി ധറും ക്രികറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

റുമേലി ധർ തന്റെ വിരമിക്കലിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു വൈകാരിക പോസ്റ്റ് പങ്കിട്ടു. 'പശ്ചിമ ബംഗാളിലെ ശ്യാംനഗറിൽ നിന്ന് ആരംഭിച്ച എന്റെ 23 വർഷത്തെ ക്രികറ്റ് യാത്ര ഒടുവിൽ അവസാനിക്കുകയാണ്. ക്രികറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും ഞാൻ വിരമിക്കുന്നു. ഈ യാത്രയിൽ നിരവധി ഉയർച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. 2005ലെ ഫൈനലിലെത്തിയത് എനിക്ക് അവിസ്മരണീയമായിരിക്കും. ഈ യാത്രയിൽ എന്റെ കരിയർ പലതവണ പരിക്ക് മൂലം പാളം തെറ്റി. എന്നാൽ ഓരോ തവണയും ഞാൻ കൂടുതൽ കരുത്തോടെ തിരിച്ചെത്തി. ബിസിസിഐക്കും സുഹൃത്തുക്കൾക്കും സഹകളിക്കാർക്കും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു,' അവർ കുറിച്ചു.

റുമേലി ധർ തന്റെ 19 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ഇൻഡ്യക്കായി നാല് ടെസ്റ്റുകളും 78 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ എട്ട് വികറ്റും ഏകദിനത്തിൽ 63 വികറ്റും ടി20യിൽ 13 വികറ്റും നേടി. ബൗളിംഗ് മാത്രമല്ല മികച്ച ബാറ്റ്സ്മാൻ കൂടിയായിരുന്നു ധർ. ഏകദിനത്തിൽ ആറും ടെസ്റ്റ്-ടി20യിൽ ഒരു അർധസെഞ്ചുറി വീതവും നേടി. 2009ൽ ഇൻഗ്ലൻഡിൽ നടന്ന ടി20 ലോകകപിൽ ഇൻഡ്യക്കായി ഏറ്റവും കൂടുതൽ വികറ്റ് വീഴ്ത്തിയ താരമായിരുന്നു അവർ. നാല് മത്സരങ്ങളിൽ നിന്ന് ആറ് വികറ്റ് നേടി.

പരിക്കുമൂലം ആറ് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം 2018 ലാണ് വീണ്ടും ധർ ഇൻഡ്യൻ ക്രികറ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. ജുലൻ ഗോസ്വാമിയുടെ പരിക്ക് കാരണം 34 വയസുണ്ടായിരുന്ന താരത്തിന് ദക്ഷിണാഫ്രികയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ചു. ഇൻഡ്യയും ഓസ്‌ട്രേലിയയും ഇൻഗ്ലൻഡും തമ്മിലുള്ള 2018 ത്രിരാഷ്ട്ര ടി20 പരമ്പരയിലാണ് ധർ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇതിന് ശേഷം ഇൻഡ്യൻ ടീമിൽ പ്രത്യക്ഷപ്പെട്ടില്ല. പക്ഷേ, കഴിഞ്ഞ വർഷം വരെ അവർ ആഭ്യന്തര ക്രികറ്റിൽ കളിച്ചിരുന്നു.

Keywords:  Latest-News, National, Indian Team, Cricket, Player, Sports, Retirement, Women, Mithali raj, World Cup, Top-Headlines, Rumeli Dhar,  Rumeli Dhar announces retirement from all formats.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia