SWISS-TOWER 24/07/2023

ചരിത്രം സൃഷ്ടിച്ച് മുഹമ്മദ് ശിബി! ഒളിമ്പിക്സിൽ ബ്രിടീഷ് പതാകയേന്തുന്ന ആദ്യ മുസ്‌ലിം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലൻഡൻ: (www.kvartha.com 23.07.2021) ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിൽ ഒരു മുസ്‌ലിം ബ്രിടീഷ് പതാകയേന്തുന്നു. തുഴച്ചിൽ താരവും  ഗോൾഡ് മെഡൽ ജേതാവായ മുഹമ്മദ് ഷിബിയാണ് ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്നത്. തുഴച്ചിലിൽ പങ്കാളിയായ ഹന്ന മിൽസും ഉദ്ഘാടന ചടങ്ങിൽ ശിബിക്ക് ഒപ്പമുണ്ട്. 2016 റിയോ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ ജേതാവാണ് 33 കാരനായ ശിബി. 2012ൽ ലൻഡനിൽ എട്ട് പേർ പങ്കാളികളായി നടത്തിയ തുഴച്ചിൽ മത്സരത്തിൽ ഇദേഹത്തിന് വെങ്കലവും ലഭിച്ചിരുന്നു.
Aster mims 04/11/2022
 
ചരിത്രം സൃഷ്ടിച്ച് മുഹമ്മദ് ശിബി! ഒളിമ്പിക്സിൽ ബ്രിടീഷ് പതാകയേന്തുന്ന ആദ്യ മുസ്‌ലിം!

ബ്രിടീഷ് രാജ്ഞിയുടെ 2017 പുതുവത്സര ബഹുമതി പട്ടികയിൽ ശിബിക്ക് സ്ഥാനം ലഭിച്ചിരുന്നു. ശുദ്ധ സമുദ്രങ്ങളുടെ പ്രചാരകനായ മിൽസ്, ടെന്നീസ് താരം ആന്റി മുറെ, തുഴച്ചിലിന്റെ അപ്പോസ്തലന്മാരായ മാത്യു പിൻസെന്റ്, സ്റ്റീവ് റെഡ്ഗ്രേവ്, സ്വർണ മെഡൽ ജേതാവും നീന്തൽ താരവുമായ അനിത ലോൺസ്‌ബറോ എന്നിവരാണ്  ഇതുവരെ ഈ ബഹുമതി ലഭിച്ചിട്ടുള്ള കായിക താരങ്ങൾ. 

ഗ്രേറ്റ് ബ്രിടന്റെ പതാകയേന്താൻ ക്ഷണിക്കുക എന്നത് അത്രയും പ്രധാനപെട്ട ബഹുമതിയാണ്.  ഒളിമ്പിക്സിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാകും ഇത്. ആ ചിത്രങ്ങൾ ലോകം ഒരിക്കലും  മറക്കില്ല- ശിബി പറഞ്ഞു. 

റിയോയിൽ ആന്റി മുറെ പതാകയേന്തിയ നിമിഷങ്ങൾ ഇപ്പോഴുമെന്റെ ഓർമ്മയിലുണ്ട്. അതുപോലെ സാർ മറ്റ്, സർ സ്റ്റീവ് തുടങ്ങിയവർ പതാകയേന്തിയതും മറക്കാൻ കഴിയില്ല. അതിനാൽ ഇതെനിക്ക് അവിശ്വസനീയമാംവിധം അഭിമാനിക്കാവുന്ന ഒന്നാണ്- ശിബി കൂട്ടിച്ചേർത്തു.

SUMMARY: Sbihi, who was born in Kingston upon Thames to a Moroccan father and British mother, gave notice of his talent as a rower at the age of 15 when he finished first in the junior men J15 category at the 2003 Great Britain Indoor Rowing Championships.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia