റെകോര്‍ഡിനരികെ ഇംഗ്ലീഷ് നായകൻ ജോ റൂട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലീഡ്‌സ്: (www.kvartha.com 27.08.2021)  ഇൻഡ്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഉജ്ജ്വല ഫോമിലാണ് ഇംഗ്ലീഷ് നായകൻ ജോ റൂട്. ഇൻഡ്യയുമായുള്ള തുടർചയായ മൂന്ന് ടെസ്റ്റ് മത്സരത്തിലും താരം സെ‌ഞ്ചുറി നേടി. ഈ വര്‍ഷം റൂട് തന്റെ ആറാം ടെസ്റ്റ് ശതകമാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ റൂട് ഓസീസ് ഇതിഹാസ നായകന്‍ റികി  പോണ്ടിംഗിന്‍റെ റെകോര്‍ഡിന് അടുത്തെത്തി. 
Aster mims 04/11/2022

റെകോര്‍ഡിനരികെ ഇംഗ്ലീഷ് നായകൻ ജോ റൂട്


2006ൽ ഏഴ് സെഞ്ചുറി നേടിയ പോണ്ടിംഗിന്‍റെ പേരിലാണ് ക്യാപ്റ്റന്മാരിലെ ഈ റെകോര്‍ഡ്. നായകനായുള്ള 55 ടെസ്റ്റിൽ ജോ റൂടിന്‍റെ പന്ത്രണ്ടാം സെഞ്ചുറിയാണ് ഇൻഡ്യയ്ക്കെതിരെ ലീഡ്‌സില്‍ പിറന്നത്.  165 പന്ത് നേരിട്ട് താരം  121 റൺസെടുത്തു. ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറിയാണ് റൂട് നേടിയത്. 33 സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുകിന്‍റെ പേരിലാണ് ഇൻഗ്ലൻഡിന്റെ റെകോര്‍ഡ്. 

ഇൻഡ്യ-ഇൻഗ്ലൻഡ് പരമ്പരകളുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്‌മാനെന്ന റെകോര്‍ഡും റൂട് സ്വന്തം പേരിലാക്കി. ഇൻഡ്യക്കെതിരായ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ലീഡ്സില്‍ താരം നേടിയത്. ഏഴ് വീതം സെഞ്ചുറി നേടി സചിന്‍ തെന്‍ഡുല്‍കറെയും രാഹുല്‍ ദ്രാവിഡിനെയും അലിസ്റ്റര്‍ കുകിനെയുമാണ് റൂട് പിന്നിലാക്കിയത്. 

ആദ്യ ടെസ്റ്റില്‍ 64, 109, രണ്ടാം ടെസ്റ്റില്‍ 180, 33, ലീഡ്‌സില്‍ 121 എന്നിങ്ങനെയാണ് റൂടിന്റെ സ്‌കോര്‍.



Keywords: News, Sports, India, England, Cricket Test, Sachin Tendulkar, Cricket, Record, Century, Root near Ricky Ponting's record.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia