വിദേശ പിചിൽ ആദ്യ സെഞ്ചുറിയുമായി രോഹിത്; ഇൻഡ്യക്ക് 100 റൺസ് ലീഡ്
Sep 4, 2021, 21:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഓവല്‍: (www.kvartha.com 04.09.2021) ഇൻഡ്യ-ഇൻഗ്ലൻഡ് നാലാം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയുമയി ഇൻഡ്യൻ ഓപെണർ രോഹിത് ശർമ. ടെസ്റ്റില്‍ വിദേശത്തെ രോഹിത് ശര്‍മയുടെ ആദ്യ സെഞ്ചുറിയാണിത്. രോഹിതിന്റെ സെഞ്ച്വറി മികവിലും ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുൽ എന്നിവരുടെ ബാറ്റിംഗ് മികവിൽ മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഒരു വികെറ്റ് നഷ്ടത്തില്‍ ഇൻഡ്യ 199 റൺസ് എടുത്തിട്ടുണ്ട്.
രോഹിത് (103*), പൂജാര (48) എന്നിവരാണ് ക്രീസിൽ. 46 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വികെറ്റാണ് ഇൻഡ്യക്ക് മൂന്നാം ദിനം നഷ്ടമായത്. ഒമ്പത് വികെറ്റ് ശേഷിക്കെ ഇൻഡ്യ ഇപ്പോൾ 100 റണ്‍സിന്‍റെ ലീഡുണ്ട്.
രോഹിത് (103*), പൂജാര (48) എന്നിവരാണ് ക്രീസിൽ. 46 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വികെറ്റാണ് ഇൻഡ്യക്ക് മൂന്നാം ദിനം നഷ്ടമായത്. ഒമ്പത് വികെറ്റ് ശേഷിക്കെ ഇൻഡ്യ ഇപ്പോൾ 100 റണ്‍സിന്‍റെ ലീഡുണ്ട്.
മൊയീന്‍ അലിയെ സിക്സിന് പറത്തിയാണ് താരം തന്‍റെ വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്. രോഹിത്തിന്‍റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. രാഹുലിന് പിന്നാലെ വന്ന പൂജ ക്രീസിലെത്തിയ പാടെ ആക്രമിച്ചു കളിച്ചു. ആദ്യ 50 റൺസ് എടുക്കാൻ 145 പന്തുകള്‍ നേരിട്ട രോഹിത് രണ്ടാമത്തെ 50 റൺസ് എടുക്കാൻ 59 പന്തുകള്‍ മാത്രമാണെടുത്തത്.
മൂന്നാം ദിനം തുടക്കത്തില്‍ റോറി ബേണ്‍സ് രോഹിതിനെ കൈവിട്ടതും ഇൻഡ്യക്ക് അനുഗ്രഹമായി. രണ്ടാം വികെറ്റില്‍ രോഹിത്-പൂജാര സഖ്യം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഇൻഡ്യയുടെ ലീഡ് 100 കടന്നത്.
Keywords: News, Cricket, Sports, Indian, Indian Team, England, World, Rohit Sharma, Oval Test, Rohit Sharma Scores Century as India Lead by 100 Runs at Tea in Oval Test.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

