Indian Team | ഇന്‍ഡ്യന്‍ ടീം തലസ്ഥാനത്ത് വിമാനമിറങ്ങി; ആര്‍പുവിളികളുമായി ഗംഭീരസ്വീകരണം നല്‍കി ആരാധകര്‍
Sep 26, 2022, 19:28 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ ക്രികറ്റ് ആവേശത്തിന് തിരികൊളുത്തി ഇന്‍ഡ്യന്‍ ടീം തലസ്ഥാനത്ത് വിമാനമിറങ്ങി. ദക്ഷിണാഫ്രികയ്‌ക്കെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ നിന്നുള്ള വിമാനത്തില്‍ വൈകിട്ട് 4.30നാണ് ഇന്‍ഡ്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. കേരള ക്രികറ്റ് അസോസിയേഷന്‍ പ്രതിനിധികളും ആരാധകരും ചേര്‍ന്ന് ടീമിന് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി.
ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകര്‍പ്പന്‍ വിജയവും പരമ്പര നേട്ടവും സമ്മാനിച്ച ആവേശത്തിലാണ് രോഹിത് ശര്‍മ നയിക്കുന്ന ടീം തിരുവനന്തപുരത്ത് എത്തിയത്. കോവളം റാവിസ് ഹോടെലിലാണ് ഇന്‍ഡ്യന്‍ ടീമിന്റെ താമസം. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ 28നാണ് ഇന്‍ഡ്യ-ദക്ഷിണാഫ്രിക ഒന്നാം ട്വന്റി20 മത്സരം.
ദക്ഷിണാഫ്രികന്‍ ടീം കഴിഞ്ഞദിവസം പുലര്‍ചെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ടീം പരിശീലനം ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കേരള ക്രികറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രികന്‍ ടീമിനെ വരവേറ്റു. തുടര്‍ന്നു ടീമംഗങ്ങള്‍ കോവളം റാവിസ് ഹോടെലിലേക്കു പോയി.
ടീം ഇന്‍ഡ്യ 27ന് വൈകിട്ട് അഞ്ചുമണി മുതല്‍ എട്ടുമണി വരെ പരിശീലനത്തിനിറങ്ങും. 27ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുമണി വരെ ദക്ഷിണാഫ്രികന്‍ സംഘം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. 27ന് ഉച്ചയ്ക്ക് 12.30ന് ദക്ഷിണാഫ്രികന്‍ ക്യാപ്റ്റനും വൈകിട്ട് 4.30ന് ഇന്‍ഡ്യന്‍ ക്യാപ്റ്റനും പ്രീ മാച് പ്രസ് മീറ്റിന്റെ ഭാഗമായി മാധ്യമങ്ങളെ കാണും.
മത്സരത്തിന്റെ 2000 ടികറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. www(dot)paytminsider(dot)in വഴിയാണ് ടികറ്റ് വില്‍പന. 1500 രൂപയാണ് അപര്‍ ടിയര്‍ ടികറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടികറ്റിനൊപ്പം ഫോടോ ഐഡി കൂടി കാണിക്കണം.
ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് മൂന്നു ടികറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടികറ്റിലും എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടികറ്റിനൊപ്പം സ്വന്തം ഫോടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടികറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider(dot)in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടികറ്റ് എടുക്കാവുന്നതാണ്.
Keywords: Rohit Sharma-led Indian cricket team arrives in Thiruvananthapuram, Thiruvananthapuram, News, Cricket, Sports, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.