ഇൻഡ്യ- ഇൻഗ്ലൻഡ് ടെസ്റ്റ് പരമ്പര; രോഹിത് രാഹുൽ സഖ്യത്തിന് അപൂർവനേട്ടം

 


ലോര്‍ഡ്സ്: (www.kvartha.com 13.08.2021) ഇൻഗ്ലൻഡിനെതിരായ ലോര്‍ഡ്സില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി രോഹിത് രാഹുൽ സഖ്യം. രണ്ടാം ടെസ്റ്റില്‍ ഓപെണിംഗ് വികെറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇൻഡ്യയുടെ രോഹിത് ശര്‍മയും കെ എല്‍ രാഹുലും. 1952 ന് ശേഷം ലോര്‍ഡ്സില്‍ ഇൻഡ്യക്കായി ആദ്യമായി സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തുന്ന ഓപെണിംഗ് ജോടിയെന്ന റെകോർഡും സ്വന്തമാക്കി.

ഇൻഗ്ലൻഡില്‍ 2016 നുശേഷം ഒരു ഓപെണിംഗ് ജോഡി 100 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നതും ഇതാദ്യമാണ്. 2016ല്‍ ഡോം സിബ്ലിയും റോറി ബേണ്‍സുമാണ് ഇൻഗ്ലൻഡില്‍ അവസാനം ഓപെണിംഗ് വികെറ്റില്‍ 100 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത്.

ഇൻഡ്യ- ഇൻഗ്ലൻഡ് ടെസ്റ്റ് പരമ്പര; രോഹിത് രാഹുൽ സഖ്യത്തിന് അപൂർവനേട്ടം

ഇതിന് മുൻപ് 1952 ല്‍ വിനു മങ്കാദും പങ്കജ് റോയിയും ചേര്‍ന്ന് 106 റണ്‍സടിച്ചതായിരുന്നു ഓപെണിംഗ് വികെറ്റില്‍ ലോര്‍ഡ്സിലെ ഇൻഡ്യയുടെ സെഞ്ചുറി കൂട്ടുകെട്ട്. രോഹിത്-രാഹുല്‍ സഖ്യം 126 റണ്‍സാണ് രണ്ടാം ടെസ്റ്റിൽ അടിച്ചെടുത്തത്.

ലോര്‍ഡ്സില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന ഏറ്റവും വലിയ ഓപെണിംഗ് കൂട്ടുകെട്ടിന്‍റെ റെകോര്‍ഡും രോഹിത് രാഹുൽ സഖ്യത്തിന്റെ പേരിലായി. 2008ല്‍ ദക്ഷിണാഫ്രികക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇൻഗ്ലൻഡിനായി അലിസ്റ്റര്‍ കുക്കും അന്‍ഡ്ര്യു സ്ട്രോസും 114 റണ്‍സ് നേടിയതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ഉയര്‍ന്ന ഓപെണിംഗ് കൂട്ടുകെട്ട്.

രോഹിത് ശര്‍മ വിദേശത്തെ തന്‍റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോറും (83) കണ്ടത്തെി. രോഹിത്തിനെ ആന്‍ഡേഴ്സണാണ് കൂടാരം കയറ്റിയത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ രോഹിതിന് പുറമെ നായകൻ വിരാട് കോഹ്ലി (42), ചേതേശ്വർ പൂജാര (9) എന്നിവരുടെ വികെറ്റാണ്‌ ഇൻഡ്യയ്ക്ക് നഷ്ടമായത്. ഇൻഡ്യ മൂന്ന് വികെറ്റ് നഷ്ടത്തിൽ 273 റൺസ് എടുത്ത് നിൽക്കുകയാണ്. സെഞ്ചുറിയുമായി ഓപെണർ കെ എൽ രാഹുൽ (127), വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (ഒന്ന്) എന്നിവരാണ് ക്രീസിൽ.

Keywords:  News, Sports, Cricket, Cricket Test, Rohit Sharma, Indian Team, Rohit Sharma, KL Rahul, Rohit Sharma, KL Rahul break 69-year-old record for India with 126-run opening stand at Lord's in 2nd Test.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia