Virat Kohli | ആവേശകരമായ വിജയത്തിന് ശേഷം വിരാട് കോഹ്‌ലി വികാരാധീനനായി; കവിളിലൂടെ കണ്ണുനീർ ഒഴുകി; എടുത്തുപൊക്കി രോഹിത് ശർമ; ഹൃദയസ്പർശിയായ വൈറൽ ദൃശ്യങ്ങൾ കാണാം
Oct 23, 2022, 16:22 IST
മെൽബൺ: (www.kvartha.com) സൂപർ 12 മത്സരത്തിൽ പാകിസ്താനെതിരെ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ടി 20 ലോകകപിൽ തിളങ്ങിയപ്പോൾ, തന്നെ എഴുതിത്തള്ളുന്നത് എന്തുകൊണ്ട് ബുദ്ധിയല്ലെന്ന് വിരാട് കോഹ്‌ലി വീണ്ടും തെളിയിച്ചു. പാകിസ്‌താന്റെ പ്രതീക്ഷകൾ ഇല്ലാതാക്കാൻ അവിശ്വസനീയമായ തകർപ്പൻ പ്രകടനം നടത്തിയ കോഹ്‌ലി എംസിജിയിൽ 90,000-ത്തിലധികം ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി.
ടി20 ക്രികറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫിനിഷുകളിലൊന്നിൽ അവസാനം വരെ ബാറ്റേന്തിയ വിരാട് കോഹ്‌ലിക്ക് സന്തോഷത്തിന്റെ കണ്ണുനീർ നിയന്ത്രിക്കാനായില്ല. 10 ഓവറിൽ നാല് വികറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിൽ നിന്നാണ് ഇൻഡ്യ കരകയറിയത്. കാണികളുടെ പിന്തുണയിൽ മൈതാനത്തിന്റെ മധ്യത്തിൽ നിന്ന വിരാട് കോഹ്‌ലിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി.
ഹൃദയസ്പർശിയായ നിമിഷത്തിൽ, ഇൻഡ്യയുടെ അവിസ്മരണീയമായ വിജയം ആഘോഷിക്കാൻ മൈതാനത്തേക്ക് ഓടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരാട് കോഹ്‌ലിയെ ചുമലിലേറ്റി. ആർ അശ്വിനും ഹാർദിക് പാണ്ഡ്യയും മറ്റ് നിരവധി സഹതാരങ്ങളും വിരാട് കോഹ്‌ലിയെ ആശ്ലേഷിച്ചു, കായിക ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മത്സരങ്ങളിൽ ഒന്നായി മാറിയിത്. ഇതിന്റെ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
നേരത്തെ, മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ വികാരാധീനനാവുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

He was crying, the emotions this man created, never seen a better player than him. #ViratKohli𓃵 thanks for everything G.O.A.T Virat Kohli #INDvsPAK2022 pic.twitter.com/ov3dkqrtja
— Nimit Narayani (@nimit2611) October 23, 2022
Diwali just came early #ViratKohli is back! pic.twitter.com/rH0mYKu0Lt
— Sonal MehrotraKapoor (@Sonal_MK) October 23, 2022
You've done it Virat kohli ❤️🔥#Rohirat moment ❤️#ViratKohli #INDvsPAK2022 pic.twitter.com/mIDuW5QDGX
— 𝙲𝚛𝚒𝚌𝚔𝚎𝚝 𝙶𝚢𝚊𝚊𝚗𝚒 (@Cricket_Gyaani_) October 23, 2022
Keywords: Australia, News, International, Sports, Cricket, Virat Kohli, Indian Team, Rohit Sharma, Video, Viral, Virat Kohli turns emotional, almost in tears after thriller win over Pakistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.