Virat Kohli | ആവേശകരമായ വിജയത്തിന് ശേഷം വിരാട് കോഹ്‌ലി വികാരാധീനനായി; കവിളിലൂടെ കണ്ണുനീർ ഒഴുകി; എടുത്തുപൊക്കി രോഹിത് ശർമ; ഹൃദയസ്പർശിയായ വൈറൽ ദൃശ്യങ്ങൾ കാണാം

 


ADVERTISEMENT

മെൽബൺ: (www.kvartha.com) സൂപർ 12 മത്സരത്തിൽ പാകിസ്താനെതിരെ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ടി 20 ലോകകപിൽ തിളങ്ങിയപ്പോൾ, തന്നെ എഴുതിത്തള്ളുന്നത് എന്തുകൊണ്ട് ബുദ്ധിയല്ലെന്ന് വിരാട് കോഹ്‌ലി വീണ്ടും തെളിയിച്ചു. പാകിസ്‌താന്റെ പ്രതീക്ഷകൾ ഇല്ലാതാക്കാൻ അവിശ്വസനീയമായ തകർപ്പൻ പ്രകടനം നടത്തിയ കോഹ്‌ലി എംസിജിയിൽ 90,000-ത്തിലധികം ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി.
  
Virat Kohli | ആവേശകരമായ വിജയത്തിന് ശേഷം വിരാട് കോഹ്‌ലി വികാരാധീനനായി; കവിളിലൂടെ കണ്ണുനീർ ഒഴുകി; എടുത്തുപൊക്കി രോഹിത് ശർമ; ഹൃദയസ്പർശിയായ വൈറൽ ദൃശ്യങ്ങൾ കാണാം

ടി20 ക്രികറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫിനിഷുകളിലൊന്നിൽ അവസാനം വരെ ബാറ്റേന്തിയ വിരാട് കോഹ്‌ലിക്ക് സന്തോഷത്തിന്റെ കണ്ണുനീർ നിയന്ത്രിക്കാനായില്ല. 10 ഓവറിൽ നാല് വികറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിൽ നിന്നാണ് ഇൻഡ്യ കരകയറിയത്. കാണികളുടെ പിന്തുണയിൽ മൈതാനത്തിന്റെ മധ്യത്തിൽ നിന്ന വിരാട് കോഹ്‌ലിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി.

ഹൃദയസ്പർശിയായ നിമിഷത്തിൽ, ഇൻഡ്യയുടെ അവിസ്മരണീയമായ വിജയം ആഘോഷിക്കാൻ മൈതാനത്തേക്ക് ഓടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരാട് കോഹ്‌ലിയെ ചുമലിലേറ്റി. ആർ അശ്വിനും ഹാർദിക് പാണ്ഡ്യയും മറ്റ് നിരവധി സഹതാരങ്ങളും വിരാട് കോഹ്‌ലിയെ ആശ്ലേഷിച്ചു, കായിക ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മത്സരങ്ങളിൽ ഒന്നായി മാറിയിത്. ഇതിന്റെ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നേരത്തെ, മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ വികാരാധീനനാവുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.



Keywords:  Australia, News, International, Sports, Cricket, Virat Kohli, Indian Team, Rohit Sharma, Video, Viral, Virat Kohli turns emotional, almost in tears after thriller win over Pakistan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia