സ്‌പെയ്‌ന് ജയം, ഇംഗ്ലണ്ടിന് സമനില

 


സ്‌പെയ്‌ന് ജയം, ഇംഗ്ലണ്ടിന് സമനില
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ജോര്‍ജിയക്കെതിരെ 1-0നാണ് സ്‌പെയ്ന്‍ രക്ഷപ്പെട്ടത്. കളിതീരാന്‍ നാലുമിനിറ്റുളളപ്പോള്‍ റോബര്‍ട്ടോ സൊല്‍ഡാഡോയാണ് സ്‌പെയ്‌നിന്റെ വിജയഗോള്‍ നേടിയത്.

ഇംഗ്ലണ്ട് 1-1ന് ഉക്രെയ്‌നുമായി സമനില വഴങ്ങി. ഫ്രാങ്ക് ലാംപാര്‍ഡാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്. റഷ്യ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഇസ്രായേലിനെ തകര്‍ത്തു.

ജര്‍മനി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഫറോ ഐലന്‍ഡ്‌സിനെ തോല്‍പിച്ചു. മാര്‍ക്കോ റേയസ്, മെസൂറ്റ് ഓസില്‍ എന്നിവരാണ് ജര്‍മനിയുടെ സ്‌കോറര്‍മാര്‍. മൂന്നാം ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.

SUMMARY:
Reigning World and European champions Spain needed an 86th-minute strike from Roberto Soldado to beat Georgia 1-0 in their opening Group I qualifier for the 2014 World Cup.


key words:
spain, england, germany, italy, world cup football, Gonzalo Higuain ,  Argentina , Peru , South American ,World Cup qualifying
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia