Watch Stolen | പരിശീലനത്തിനായി എത്തുന്നതിനിടെ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ 56 ലക്ഷം രൂപയുടെ വാച് കവര്‍ന്നു; 'കള്ളന്‍ കയ്യില്‍നിന്ന് ഊരിക്കൊണ്ട് പോയത് ആരാധകര്‍ക്ക് ഓടോഗ്രാഫ് നല്‍കുന്നതിനിടെ', മോഷ്ടാവിനെ കയ്യോടെ പൊക്കി പൊലീസ്

 


ADVERTISEMENT


ബാര്‍സ: (www.kvartha.com) മൈതാനത്തിലേക്ക് പരിശീലനത്തായി എത്തുന്നതിനിടെ സ്പാനിഷ് ടീം ബാഴ്‌സലോനയുടെ പോളിഷ് സ്ട്രൈകര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ വാച് മോഷണം പോയി. ഗ്രൗന്‍ഡിലെത്തി കാറിന്റെ വിന്‍ഡോ താഴ്ത്തി ആരാധകര്‍ക്ക് ഓടോഗ്രാഫ് നല്‍കുന്നതിനിടെ ലെവന്‍ഡോവ്‌സ്‌കിയുടെ കയ്യില്‍ നിന്ന് വാച് ഊരിക്കൊണ്ടുപോവുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

വാചുമായി പ്രതി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ലെവന്‍ഡോവ്‌സ്‌കി ഇയാളെ പിന്തുടര്‍ന്നതായും റിപോര്‍ടുകളുണ്ട്. മോഷ്ടാക്കളെ പിന്തുടരുന്നതിനിടെ ലെവന്‍ഡോവ്സ്‌കിയുടെ കാറിന് ചില കേടുപാടുകള്‍ സംഭവിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Watch Stolen | പരിശീലനത്തിനായി എത്തുന്നതിനിടെ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ 56 ലക്ഷം രൂപയുടെ വാച് കവര്‍ന്നു; 'കള്ളന്‍ കയ്യില്‍നിന്ന് ഊരിക്കൊണ്ട് പോയത് ആരാധകര്‍ക്ക് ഓടോഗ്രാഫ് നല്‍കുന്നതിനിടെ', മോഷ്ടാവിനെ കയ്യോടെ പൊക്കി പൊലീസ്


പരിശീലന മൈതാനമായ സിയുറ്റാറ്റ് എസ്‌പോര്‍ടിവയ്ക്ക് പുറത്തുവച്ചാണ് മോഷ്ടാക്കള്‍ 70,000 യൂറോ (ഏകദേശം 56 ലക്ഷത്തിലധികം രൂപ) വിലയുള്ള വാച് കവര്‍ന്നത്. ആരാധകരെ കണ്ട് താരം കാറിന്റെ വാതില്‍ തുറന്നപ്പോള്‍ ഒരാള്‍ വാച് തട്ടിയെടുക്കുകയായിരുന്നുവെന്നും പ്രതിയെ ഉടന്‍ തന്നെ കയ്യോടെ പിടികൂടി വാച് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. 

സീസണിലെ ബാര്‍സയുടെ ഏറ്റവും വലിയ സൈനിങ്ങാണ് ലെവന്‍ഡോവ്‌സ്‌കിയുടേത്. 45 മില്യന്‍ യൂറോ നല്‍കിയാണ് ജര്‍മന്‍ ക്ലബ് ബയന്‍ മ്യൂനികില്‍നിന്ന് താരത്തെ ബാര്‍സിലോന ടീമിലെത്തിച്ചത്. ലാലിഗയിലെ ബാര്‍സിലോനയുടെ ആദ്യ മത്സരത്തില്‍ റയോ വലെകാനോയ്‌ക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. 

Aster_MIMS Keywords:  News,World,international,Sports,Player,theft,Police, Robert Lewandowski has watch stolen before Barcelona practice
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia