Rishabh Pant | 'ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി; നിങ്ങളെയെല്ലാം മൈതാനത്ത് കാണാന്‍ കാത്തിരിക്കുന്നു'; മാരകമായ വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി റിഷഭ് പന്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആദ്യമായി ട്വിറ്ററില്‍ പോസ്റ്റുമായി രംഗത്തെത്തി. 'എല്ലാ പിന്തുണക്കും ആശംസകള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. സുഖപ്പെടലിന്റെ യാത്ര ആരംഭിച്ചു. മുന്നിലുള്ള വെല്ലുവിളികള്‍ക്ക് ഞാന്‍ തയ്യാറാണ്. ബിസിസിഐയ്ക്കും ജയ് ഷായ്ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവിശ്വസനീയമായ പിന്തുണ നല്‍കിയതിന് നന്ദി', പന്ത് കുറിച്ചു.
              
Rishabh Pant | 'ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി; നിങ്ങളെയെല്ലാം മൈതാനത്ത് കാണാന്‍ കാത്തിരിക്കുന്നു'; മാരകമായ വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി റിഷഭ് പന്ത്

'നിങ്ങളുടെ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും എന്റെ എല്ലാ ആരാധകരോടും ടീമംഗങ്ങളോടും ഡോക്ടര്‍മാരോടും ഫിസിയോകളോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെയെല്ലാം മൈതാനത്ത് കാണാന്‍ കാത്തിരിക്കുകയാണ്', പന്ത് ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 30 ന് ന്യൂഡെല്‍ഹിയില്‍ നിന്ന് റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിരവധി തവണ മറിഞ്ഞ് മിനിറ്റുകള്‍ക്കകം തീപ്പിടുത്തമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശേഷം ഡെറാഡൂണിലെ മാക്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. പിന്നീട് മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ഇവിടെയാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയിലുള്ളത്.

പന്തിന്റെ കാല്‍മുട്ടിലെ മൂന്ന് പ്രധാന ലിഗമെന്റിന് പരിക്കേറ്റതായാണ് വിവരം. ആന്റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്റ്, പിന്‍ഭാഗത്തെ ക്രൂസിയേറ്റ് ലിഗമെന്റ്, മീഡിയല്‍ കൊളാറ്ററല്‍ ലിഗമെന്റ് എന്നിവയ്ക്കാണ് പരുക്കേറ്റത്. ഇതിനകം രണ്ട് ലിഗമെന്റിന് പരിക്കേറ്റതിന് ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും, മൂന്നാമത്തത് ശരിയാക്കാന്‍ ആറാഴ്ചയ്ക്കുള്ളില്‍ മറ്റൊരു ശസ്ത്രക്രിയ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords:  Latest-News, National, Top-Headlines, Sports, Accident, Cricket, Mumbai, Rishabh Pant, Rishabh Pant's First Reaction After Horrific Car Accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia